728-pixel-x-90-2-learn
728-pixel-x-90
<< >>

കരിപ്പൂര്‍ വിമാനത്താവളം:വെടിയേറ്റു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മലുണ്ടായ ഏറ്റുമുട്ടലിനിടെ സി ഐ എസ് എപ് ജവാന്‍ വെടിയേറ്റു വീഴുന്ന ദൃശ്യം പുറത്ത്.സംഭവസ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.സഹപ്രവര്‍ത്തകനെ പിടിച്ചുമാറ്റുന്നതിനിടെയാണ് എസ് എസ് യാദവ് എന്ന ജവാന് വെടിയേറ്റതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവയ്പ്പും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളെ കുറിച്ചും ഡിജിപി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി.സംഭവങ്ങള്‍ക്കു തുടക്കമിട്ടത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.സിഐഎസ്എഫ് ജവാന്മാര്‍ പ്രതികരിച്ചതോടെ സംഘര്‍ഷത്തിലേക്കെത്തുകയായിരുന്നു.അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡിജിപി റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തെ കുറിച്ച് സി ഐ എസ് എഫ് കണ്ടെത്തിലിങ്ങനെ: മദ്യപിച്ചെത്തിയ ഫയര്‍ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ അജികുമാര്‍ ദേഹപരിശോധനയെ എതിര്‍ത്തു.ഇതെച്ചൊല്ലി സീതാറാം ചൗധരിയുമായി വാക്കുതര്‍ക്കമുണ്ടായി.അജികുമാര്‍ ഫോണില്‍ സഹപ്രവര്‍ത്തകരെ വിളിച്ചു. ആംബുലന്‍സിലും മറ്റൊരു വാഹനത്തിലുമായി ഇരുപതോളം ഫയര്‍ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി.ഇവര്‍ സിഐഎസ്എഫ് ജവാന്‍മാരെ കൈയ്യേറ്റം ചെയ്തു.ഇതിനിടെ സ്വയരക്ഷക്കായി സീതാറാം ചൗധരി പിസ്റ്റള്‍ പുറത്തെടുത്തു.സീതാറാം ചൗധരിയുടെ പിസ്റ്റളില്‍നിന്നാണ് വെടിയുതിര്‍ന്നത്.എന്നാല്‍ ആരാണു വെടിവച്ചതെന്നു വ്യക്തമല്ല.

സീതാറാം ചൗധരിയുടെ കൈയ്യില്‍ തുളച്ച് കയറിയ വെടിയുണ്ടതന്നെയാണ് എസ് എസ് യാദവിന്റെ മരണത്തിനിടയാക്കിയത്.വെടിവയ്പ്പന് ശേഷം സിഐഎസ്എഫ് ജവാന്‍മാരില്‍നിന്നുണ്ടായ നടപികളും ന്യായീകരിക്കാനാകില്ല.ജനല്‍ചില്ലുകളും ചുമര്‍ചിത്രങ്ങളും തകര്‍ത്തു.എന്നാല്‍ ഉപകരണങ്ങള്‍ക്കു കേടുവരുത്തുകയോ എടിടിസിയില്‍ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സിഐഎസ്എഫ് ജവാന്‍ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥനായ അജികുമാറിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.സെക്യൂരിറ്റി മുറിക്കുള്ളിലും സിഐഎസ്എഫ് അജികുമാറിനെ മര്‍ദിച്ചു.

INDIANEWS24.COM Malappuram

Leave a Reply