jio 800x100
jio 800x100
728-pixel-x-90
<< >>

കരിപ്പൂരില്‍ ദുബായ്-കോഴിക്കോട് എയർ ഇന്ത്യ വിമാനം അപകടത്തിൽ 18 പേർ മരിച്ചു,149 പേർ ചികിത്സയില്‍

കരിപ്പൂർ: കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍  എയര്‍ ഇന്ത്യാ വിമാനം ലാന്റിംഗിനിടെ   തെന്നിമാറിയുണ്ടായ അപകടത്തില്‍ പൈലറ്റ് ദീപക് വസന്ത് സാഠെ, കോ പൈലറ്റ് അഖിലേഷ് കുമാർ എന്നിര്‍ ഉൾപ്പെടെ 18 പേർ മരിച്ചു. മരിച്ചു. 149 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 23 പേർ ഗുരുതരാവസ്ഥയിലാണ്. 16 ആശുപത്രികളിലായാണ് രോഗികൾ ചികിത്സയിലുള്ളത്. പൈലറ്റിന്റെയും കോപൈലറ്റിന്റെയും മൃതദേഹം എയർ ഇന്ത്യ കൊണ്ടുപോകും.കനത്തമഴയെ തുടർന്നാണ് അപകടമെന്നാണ് സൂചന.

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. 35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളർന്നു.കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻശ്രമിക്കുന്നതിനിടെ ടേബിൾ ടോപ് റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നുവെന്നാണ് അറിയുന്നത്..വിമാനത്തിന്റെ മുൻഭാഗം അപകടത്തില്‍ തകർന്നു.യാത്രക്കാരിൽ 175 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. 4 മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടെ 18 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. മരണപ്പെട്ടവരെയെല്ലാം തിരിച്ചറിയാനായി. മരിച്ചവരിൽ ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.

ഫയർ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ ഒന്നര മണിക്കൂറിനകം വിമാനത്തിൽനിന്ന് എല്ലാ യാത്രക്കാരെയും പുറത്തെത്തിച്ചു.വിമാനം തകർന്ന് വീണെന്ന് അറിഞ്ഞതും മറ്റൊന്നും നോക്കാതെയുള്ള രക്ഷാപ്രവർത്തനമാണ് നാട്ടുകാർ നടത്തിയത്.നാട്ടുകാരുടെ കാറുകളിലും വണ്ടികളിലുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.മുൻഭാഗത്തുളളവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അവരെ കോഴിക്കോട്ടെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി.തീപിടിത്തം ഉണ്ടാകാതിരുന്നതുകൊണ്ടാണു ദുരന്തത്തിന്റെ തീവ്രത അൽപം കുറഞ്ഞത്.  . വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. റണ്‍വേ അടച്ചതോടെ ഇന്നലെ രാത്രി കോഴിക്കോട്ടിറങ്ങേണ്ട വിമാനങ്ങൾ കണ്ണൂരിലേക്കും ബെംഗളൂരുവിലേക്കും തിരിച്ചുവിട്ടു.വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0483 2719493.

 

INDIANEWS24 KOZHIKKODE DESK

Leave a Reply