728-pixel-x-90-2-learn
728-pixel-x-90
<< >>

കരിപ്പൂരിലെ റണ്‍വേ ജോലികള്‍ നെടുമ്പാശേരിക്ക് നേട്ടമായി

കൊച്ചി:കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നത് നേട്ടമായത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്.കരിപ്പൂര്‍ വിമാനത്താവളം വഴി ഗള്‍ഫ് നാടുകളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാനെത്തുന്നവര്‍ നെടുമ്പാശേരി വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്.അവധിക്കാലംകൂടിയായതിനാല്‍ നിരവധി യാത്രക്കാരാണ് എത്തുന്നത്.മലബാറിലുള്ളവരെല്ലാം കൊച്ചിയിലേക്കാണെത്തുന്നത്‌.

നിലവിലെ 533 സര്‍വ്വീസുകള്‍ക്ക് പുറമെ 59 അധിക വിമാനങ്ങളാണ് ഇതോടെ കൊച്ചിയില്‍ നിന്ന് പറന്നുയരുന്നത്.60,000 അധികം അന്താരാഷ്ട്രയാത്രക്കാരാണ് ഈ മാസം മാത്രം കൊച്ചി വഴി കടന്നു പോയത്.പ്രതിദിനം കരിപ്പൂര്‍ വഴി പോകേണ്ട 2200 അന്താരാഷ്ട്ര യാത്രക്കാര്‍ ഈ മാസം കടന്നു പോയത് കൊച്ചി വഴിയാണ്.ഗള്‍ഫ് മേഖലയിലേക്ക് സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ,സൗദി എയര്‍ലൈ ന്‍ സ്,എത്തിഹാദ്,എമിറേറ്റ്‌സ് എന്നീ പ്രമുഖ കമ്പനികള്‍ കൊച്ചിയിലേക്ക് പ്രവര്‍ത്തനം മാറ്റി.

കൂടുതല്‍ വിമാനങ്ങള്‍ എത്തി തുടങ്ങിയതോടെ കാര്‍ഗോയുടെ എണ്ണത്തിലും വലിയ വര്‍ദ്ധനയുണ്ടായി.120.6 ടണ്ണില്‍ നിന്ന് ഒറ്റയടിക്കു കൂടിയത് 170.3 ടണ്‍ കാര്‍ഗോയാണ്.കൊച്ചി വിമാനത്താവളം 15 വയസ്സ് പിന്നിടുമ്പോള്‍ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനയ്ക്ക് ഇത് സഹായകമായി.

INDIANEWS24.COM Kochi

Leave a Reply