728-pixel-x-90-2-learn
728-pixel-x-90
<< >>

കരിങ്കുന്നം സിക്സസ് കാനഡയില്‍

ടൊറന്റോ: മഞ്ജു വാര്യര്‍ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ‘കരിങ്കുന്നം സിക്സസ്’ കാനഡയില്‍ പ്രദര്‍ശനത്തിന്. റിച്ച്മണ്ട് ഹില്‍, ഇറ്റോബിക്കോ, സ്കാര്‍ബറോ എന്നിവിടങ്ങളില്‍ ആഗസ്റ്റ്‌ 5, 6, 7 തിയതികളിലായി മൂന്ന് പ്രദര്‍ശനങ്ങളാണ് ഉള്ളത്.
ജയില്‍പ്പുള്ളികളെ വോളിബോള്‍ അഭ്യസിപ്പിക്കുന്ന പരിശീലകദമ്പതികളായി മഞ്ജുവും അനൂപ്‌ മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു. സ്പോര്‍ട്സിന്‍റെ പശ്ചാത്തലത്തില്‍ അതിമനോഹരവും വികാരനിര്‍ഭരവുമായ ഒരു കുടുംബകഥ കൂടിയാണ് കരിങ്കുന്നം സിക്സസ് പറയുന്നത്.
ദീപു കരുണാകരനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, സുദേവ് നായര്‍, ലെന, സുധീര്‍ കരമന, പദ്മരാജ് രതീഷ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, മണിക്കുട്ടന്‍, നന്ദു, ഗ്രിഗറി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ആഗസ്റ്റ് 5 വെള്ളിയാഴ്ച രാത്രി 9.00നാണ് പ്രദര്‍ശനം. ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD] ആഗസ്റ്റ് 6 ശനിയാഴ്ച ഉച്ചയ്ക്ക് 1.00നും
സ്കാര്‍ബറോ മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE] ആഗസ്റ്റ് 7 ഉച്ചയ്ക്ക് 1.30നും ചിത്രം പ്രദര്‍ശിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 647-892-7650.

Leave a Reply