ടോക്കിയോ:സിനിമകള്‍, കണ്ണില്‍ വയ്ക്കുന്ന മാസ്കുകള്‍, ആഡംബര ടിഷ്യുകല് എന്നിവയെല്ലാം ലഭ്യമാകുന്ന വിതത്തില്‍ ജപ്പാന് തലസ്ഥാനമായ ടോക്കിയോയിലെ ഒരു ഹോട്ടലില്‍ മുറികള്‍ ഒരുക്കിയിരിക്കിയിട്ടുണ്ട്.കരയാന്‍ വേണ്ടി മാത്രം ഒരുക്കിയിരിക്കുന്ന ഈ മുറി സ്ത്രീകള്‍ക്ക് മാത്രമായുള്ളതാമാത്രമുള്ളതാണ്.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കൂടുതലായി കരയാറുള്ളതു കൊണ്ടാവാം ഇങ്ങനെ ഒരു പരിഗണന.
ഇവിടെ കാണാവുന്ന സിനികള്‍ കരച്ചില് സനിമകളായിരിക്കും.സ്വസ്ഥമായി ഇരുന്നു കരയാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും മുറിക്കകത്തുണ്ടാകും.ലോകത്ത് ഏറ്റവും ജനത്തിരക്കുള്ള നഗരത്തില്‍ ‘ക്രൈയിംഗ് റൂം’ എന്ന പേരില്‍ കരയാന്‍ മുറിയൊരുക്കിയ ഈ ഹോട്ടലിന്റെ പേര് മിറ്റ്സുയി ഗാര്ഡന് യോട്ട്സുയ എന്നാണ്.
സ്വകാര്യമായിരുന്ന് കരയുന്നതിലൂടെ സ്ത്രീകള്‍ക്കുണ്ടാകുന്ന വൈകാരികമായ പ്രശ്നങ്ങളെ തരണം ചെയ്യാനാകും എന്നതിനാലാണ് തങ്ങള്‍ ഇത്തരം കരച്ചില് മുറികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു.ഈ മുറിയുടെ ഒരു ദിവസത്തെ വാടക ഏകദേശം 5300 രൂപവരും.
INDIANEWS24.COM TOKYO