തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന് ലോകേഷ് കനകരാജ്.കമൽഹാസൻ നായകനാകുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ലോകേഷ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ലോകേഷ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.ലോകേഷ് കനകരാജ് എന്ന സംവിധായകന് കരിയര്‍ ബ്രേക്ക് നല്കിയ ചിത്രമായിരുന്നു കൈതി. കാര്‍ത്തി നായകനായെത്തിയ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കേരളത്തിലുള്‍പ്പെടെ തീയറ്ററുകൾ നിറഞ്ഞോടി
കൈതിയുടെ വിജയത്തിന് പിന്നാലെ ലോകേഷ് ഒരുക്കിയ “മാസ്റ്റര്‍’ ഇതിനകം തീയേറ്ററുകളില്‍ എത്തേണ്ട ചിത്രമായിരുന്നു. വിജയ്യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രത്തില്‍ മാളവിക മോഹന്‍ ആണ് നായികയായി എത്തുന്നത്.ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്, അര്ജുന് ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന് സൂര്യന്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് നിലവില്‍ അനിശ്ചിതമായി തുടരുകയാണ്.
INDIANEWS24 MOVIE DESK