728-pixel-x-90-2-learn
728-pixel-x-90
<< >>

കമ്മ്യൂണിസ്റ്റ് ചൈനയില്‍ സംസ്‌കൃതത്തിന്‌ പ്രിയം ഏറുന്നുവോ ?

ബീജിംങ്:വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ചൈനയിലെ അറുപത് പേര്‍ അടുത്ത ആറ് ദിവസത്തേക്ക് അല്‍പ്പം തിരക്കിലാണ്.കിഴക്കന്‍ ചൈനയിലെ ഹാങ്ഷൂയിലുള്ള ബുദ്ധ കേന്ദ്രം ഒരുക്കിയ സമ്മര്‍ ക്യാമ്പില്‍ ഇന്ത്യയുടെ അതിപുരാതന ഭാഷയായ സംസ്‌കൃതം വശത്താക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

ഐക്യ രാഷ്ട്ര സഭ ജൂണ്‍ 21 അന്തര്‍ദേശീയ യോഗദിനമായി തിരഞ്ഞെടുത്തതോടെ ആഗോള തലത്തില്‍ യോഗ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ്‌ ഇന്ത്യയിലെ ഈ അതിപുരാതന ഭാഷ കമ്മ്യൂണിസ്റ്റ് ചൈനയിലെ പുതു തലമുറയ്ക്ക് ഏറെ സ്വീകാര്യമാകുന്നത്.യോഗയെ കുറിച്ചുള്ള പുസ്തകങ്ങള്‍ പലതും ഇംഗ്ലീഷില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ചില വാക്കുകളെല്ലാം സംസ്‌കൃതത്തില്‍ മാത്രമാണുള്ളത് അതിനാല്‍ സംസ്‌കൃത പഠനവും ആവശ്യമായി വന്നതോടെയാണ് സമ്മര്‍ക്യാമ്പില്‍ ഭാഷാ പഠനം ഏര്‍പ്പെടുത്തിയത്.ആഗോളതലത്തില്‍ ക്ഷണിച്ച അപേക്ഷകരില്‍ തിരഞ്ഞെടുക്കപ്പെട്ട 300 പേരില്‍ നിന്നാണ് പരിശീലനത്തിന് അന്തിമമായി 60 പേരെ തീരുമാനിച്ചത്.ഇവരില്‍ യോഗപരിശീലകര്‍,മെക്കാനിക്കല്‍ ഡിസൈനര്‍മാര്‍,കലാകാരന്‍മാര്‍,ഹോട്ടല്‍ മാനേജ്‌മെന്റ്,പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.ആറ് ദിവസത്തെ പരിശീലനത്തില്‍ സംസ്‌കൃതം എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്നതിനായിരിക്കും പ്രാമുഖ്യം.

കമ്മ്യൂണിസം വരുന്നതിന് മുമ്പേ തന്നെ ചൈനയ്ക്ക് സംസ്‌കൃതവുമായി വലിയ ബാന്ധവം ഉണ്ടായിരുന്നതായി ചില ചരിത്ര രേഖപ്പെടുത്തലുകള്‍ ഉണ്ട്.ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ 17 വര്‍ഷം നീണ്ട യാത്ര നടത്തിയ ബുദ്ധ സന്യാസി ച്വാന്‍ ചാങ് സംസ്‌കൃതത്തില്‍ പാണ്ഠിത്യം നേടിയതായി ചരിത്ര പഠനങ്ങളിലുണ്ട്.ഇദ്ദേഹത്തെ പിന്തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിച്ച് നിരവധി ബുദ്ധ സന്യാസിമാര്‍ സംസ്‌കൃതത്തെ കുറിച്ചും ആയുര്‍വേദത്തെ കുറിച്ചുമെല്ലാം മനസ്സിലാക്കിയിരുന്നു.ചൈനയില്‍ സംസ്‌കൃത പഠനം ഔദ്യോഗികമായി 1940 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സ്‌കൂളുകളില്‍ സംസ്‌കൃതം പാഠ്യ ഭാഷയായി ഉള്‍പ്പെടുത്തിയെങ്കിലും അദ്ധ്യാപകരുടെ കുറവ് മൂലം പലപ്പോഴം കൃത്യമായി ക്ലാസുകള്‍ നടന്നിരുന്നില്ല.

INDIANEWS24.COM Beijing

Leave a Reply