728-pixel-x-90-2-learn
728-pixel-x-90
<< >>

കമ്പോള ശക്തികള്‍ക്കെതിരെ പോപ്പിന്റെ Xmas സന്ദേശം

വത്തിക്കാന്‍ :ക്രിസ്ത്മസ് ലൌകിക തലത്തില്‍ ഒതുങ്ങി പോകേണ്ട കേവലം ആഘോഷമല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.വത്തിക്കാനിലെ സെന്റ്‌ മാര്‍ത്താ ചാപ്പലില്‍ ബലിയര്‍പ്പണ വേളയില്‍  സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.വിശ്വാസ നിറവില്‍ ഈശോയുമായുള്ള മുഖാഭിമുഖമായിരിക്കണം ക്രിസ്മസില്‍ സംഭവിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

മനോഹരമായ ഒരു സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായി ക്രിസ്മസിനെ കാണരുത്.നമ്മുടെ ജീവിതം നവീകരിക്കാന്‍ ദൈവത്തെ അനുവദിക്കണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഈ നാളുകളില്‍ നാം ദൈവത്തെ കണ്ടെത്തുകയും ദൈവത്തോടു ചേര്‍ന്നിരിക്കുകയുമാണ് വേണ്ടത്.

ക്രിസ്ത്മസ്സിനെ പൂര്‍ണ്ണമായും കമ്പോളവല്‍ക്കരിക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ താക്കീതാണ് ഈ അഭിപ്രായം എന്ന നിലയിലാണ് കേരളത്തിലെ കത്തോലിക്കാ സഭ വ്യാഖ്യാനിക്കുന്നത്.

Leave a Reply