728-pixel-x-90-2-learn
728-pixel-x-90
<< >>

കമോണ്‍ട്രാ മഹേഷേ, കാനഡയിലേക്ക്

 

ടൊറന്റോ: ചിരിപ്പിച്ച് ചിരിപ്പിച്ച് ‘കൊല്ലാന്‍’ പ്രതികാരദാഹിയായി മഹേഷ്‌ വരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസില്‍ അത്യുജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘മഹേഷിന്റെ പ്രതികാരം ഈയാഴ്ച കാനഡയില്‍. ടൊറന്റോയിലെ മൂന്ന് തിയറ്ററുകളിലായി 7 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇടുക്കിയുടെ പശ്ചാത്തലത്തില്‍ തമാശയും വൈകാരികതയും ഉദ്വേഗവും എല്ലാം കോര്‍ത്തിണക്കിയ ഒരു അസല്‍ നാട്ടിന്‍പുറ സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഫോട്ടോഗ്രാഫര്‍ ആയ മഹേഷിനെ അവിസ്മരണീയമാക്കി ഫഹദ് ഫാസില്‍ പുതുതലമുറ നായകന്മാരില്‍ തന്‍റെ സ്ഥാനം ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നു. അനുശ്രീയാണ് നായിക. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ തയ്യാറാക്കിയത് ശ്യാം പുഷ്കരനാണ്.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE]ഫെബ്രുവരി 27, 28 തിയതികളില്‍ വൈകിട്ട് 4.00നും ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD]ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.15നുമാണ് പ്രദര്‍ശനങ്ങള്‍.   റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഫെബ്രുവരി 26 രാത്രി 9.30നും 27, 28 തിയതികളില്‍ വൈകിട്ട് 4.30നും ചിത്രം പ്രദര്‍ശിപ്പിക്കും.

Leave a Reply