728-pixel-x-90-2-learn
728-pixel-x-90
<< >>

കമല്‍ ഹാസന്റെ പാര്‍ട്ടി പിറന്നാള്‍ ദിനത്തില്‍ ?

തന്റെ പിറന്നാള്‍ ദിവസമായ നവംബര്‍ ഏഴിന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് കമല്‍ ഹാസന്‍ വ്യക്തമായ സൂചന നല്‍കി. നവംബര്‍ ഏഴിന് വലിയൊരു പ്രഖ്യാപനമുണ്ടാകും ഒരുങ്ങിയിരുന്നുകൊള്ളാന്‍ ആരാധകരോട് താരം പറഞ്ഞു. പ്രമുഖ തമിഴ് മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാടിന് വേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവരെ താരം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ആരാധകര്‍ക്ക്‌ തനിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുമെന്നും പറഞ്ഞു. പാര്‍ട്ടിയിലേക്ക് ധനം സമാഹരിക്കുന്നതിനായി സുതാര്യത ഉറപ്പാക്കുമെന്നും ആം ആദ്മി പാര്‍ട്ടിയുടെ ആശയങ്ങളോട് പുതിയ പാര്‍ട്ടി കടപ്പെട്ടിരിക്കുമെന്നും നേരത്തെ കമലഹാസന്‍ വ്യക്തമാക്കിയിരുന്നു.

ജൂലൈ മുതല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ കമലഹാസന്‍ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ആം ആദ്മിപാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ചകള്‍ നടത്തിയത് പല അഭ്യൂഹങ്ങള്‍ പരത്തിയെങ്കിലും അതിലെ ആശയങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടുവെന്നാണ് താരം അറിയിച്ചിരുന്നത്. പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. തന്റെ പാര്‍ട്ടി കാവി നിറത്തിനോട് ചേര്‍ന്നു നില്‍ക്കുന്നതാകില്ലെന്ന് അദ്ദേഹം ആദ്യമേ നിലപാടെടുത്തിരുന്നു. സംസ്ഥാനത്ത് എ ഐ എ ഡി എം കെ ഭരണത്തിനെയും കമലസാഹന്‍ വിമര്‍ശിച്ചിരുന്നു.

INDIANEWS24.COM Chennai

Leave a Reply