728-pixel-x-90-2-learn
728-pixel-x-90
<< >>

കമലും രജനിയും ഒന്നിച്ച വിജയവതാരം

കത്തി എന്ന മുരുകദാസ് ചിത്രം വിജയിനു ചാര്‍ത്തിക്കൊടുക്കുന്നത് രജനീകാന്തിനു ശേഷം തെന്നിന്ത്യന്‍ സനിനമ ദര്‍ശിച്ച ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ എന്ന വിശേഷണത്തിനുപരിയായി ഒരു മികവുറ്റ നടന്‍ എന്ന ഖ്യാതി കൂടിയാണ്.

കത്തിയിലെ ജീവാനന്ദം എന്ന സാധാരണക്കാരനായ ആക്ടിവിസ്റ്റായുള്ള ഭാവപ്പകര്‍ച്ച വിജയിനെ ഇതുവരെ ഇഷ്ടപ്പെടുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്ത പ്രേക്ഷകരെയും വിമര്‍ശകരെയും അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്.സീനിയര്‍ താരങ്ങളില്‍ കമലിനും സമകാലീനരില്‍ സൂര്യയും വിക്രത്തിനും തുല്യം ചാര്‍ത്തിക്കിട്ടിയിരിക്കുന്ന നല്ല നടന്‍ എന്ന ഖ്യാതി കത്തി വിജയിനു സമ്മാനിക്കുന്നു.

‘വിശപ്പ് മാറുവോളം ഭക്ഷണം കഴിച്ചവന്‍ വീണ്ടും അമിതമായി ഭക്ഷിക്കുന്നതിന് പകരം അത് കഴിക്കാത്തവന് നല്‍കണം’ വലിയ വാക്കുകളുടെ മൂര്‍ച്ഛയില്ലാതെ കമ്മ്യൂണിസം എന്തെന്ന് വിശദീകരിക്കുന്ന കത്തിയിലെ ഡയലോഗാണിത്.ജനങ്ങളെ മണ്ണിന്റെ ഗുണത്തെ കുറിച്ച് ബോധവാന്‍മാരാക്കുന്ന ജീവാനന്ദം എന്ന പൊതുപ്രവര്‍ത്തകന്‍ ആക്രമത്തിനിരയാകുമ്പോഴും ഒരു ഘട്ടത്തിലും നിലമറന്നുകൊണ്ടുള്ള സംഘര്‍ഷത്തിലേക്ക് പോകുന്നില്ല.സാമുഹിക പ്രതിബദ്ധതയുള്ള ഏതൊരാളെയും പോലെ അക്രമരഹിതമായി തുടരുകയാണയാള്‍.അവിടേക്കാണ് ജീവാനന്തന്റെ മുഖഛായയുള്ള കതിരേശന്‍ എന്ന കഥാപാത്രം വിജയുടെ സ്ഥിരം ട്രേഡ് മാര്‍ക്കുമായെത്തുന്നത്.കതിരേശനെ തന്റെ പതിവ് ജനസ്വീകാര്യ ശൈലിയില്‍ അവതരിപ്പിച്ച വിജയ് ഇരട്ട വേഷങ്ങളിലൂടെ പ്രേക്ഷകരില്‍ നിറഞ്ഞു കവിഞ്ഞു.അതിനുദാഹരണമാണ് കേരളത്തിലുള്‍പ്പെടെ കത്തി പ്രദര്‍ശന വിജയം നേടിക്കൊണ്ടിരിക്കുന്നത്.

INDIANEWS24.COM MOVIES

Leave a Reply