728-pixel-x-90-2-learn
728-pixel-x-90
<< >>

കമലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

കൊച്ചി: കമലും മമ്മൂട്ടിയും ഒന്നിച്ചപ്പോഴൊക്കെ മികച്ച സിനിമകള്‍ ജനിച്ചിട്ടുണ്ട്.മഴയെത്തും മുമ്പേയായിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.മികച്ച വാണിജ്യ വിജയം നേടിയ ചിത്രം കലാപരമായും ഏറെ മുമ്പിലായിരുന്നു.തുടര്‍ന്ന് വന്ന അഴകിയ രാവണന്‍,രാപ്പകല്‍,കറുത്ത പക്ഷികള്‍ എന്നിവയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
2006 ല്‍ പുറത്തിറങ്ങിയ കറുത്തപക്ഷികള്‍ക്ക് ശേഷം ഒരു കമല്‍-മമ്മൂട്ടി ചിത്രം കൂടി എത്തുകയാണ്.ഏറെ നാളുകള്‍ക്ക് ശേഷമാണ് കമല്‍ ചിത്രത്തില്‍ ഒരു സൂപ്പര്‍താരം പ്രധാന വേഷത്തിലെത്തുന്നത്.അടുത്തിടെ കമല്‍ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചിരുന്നു.
kamal mammoottiതിരക്കഥാ രചന പുരോഗമിക്കുന്ന ചിത്രത്തിനു പേരിട്ടിട്ടില്ല.ആമേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി എസ് റഫീഖാണ് കമല്‍-മമ്മൂട്ടി ചിത്രത്തിനു തിരക്കഥ രചിക്കുന്നത്.കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
കമലിന്റെ ഏറ്റവും പുതിയ ചിത്രമായ നടന്‍ വാണിജ്യ വിജയം നേടിയില്ലെങ്കിലും കലാപരമായി ശ്രദ്ധ നേടിയിരുന്നു.അതിനു മുമ്പ് വന്ന കമല്‍ ചിത്രം സെല്ലുലോയിഡ് മികച്ച വിജയം നേടിയിരുന്നു.കമല്‍-മമ്മൂട്ടി ചിത്രം 2014 ലെ മമ്മൂട്ടിയുടെ പ്രധാന പ്രോജക്റ്റുകളിലോന്നാണ്.ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിക്കുകയാണ്.
SANU INDIANEWS24

Leave a Reply