728-pixel-x-90-2-learn
728-pixel-x-90
<< >>

കമലും ഗൌതമിയും ഒന്നിക്കുന്നു ദൃശ്യത്തിലൂടെ

ദൃശ്യത്തിൽ മീന അവതരിപ്പിച്ച കഥാപാത്രം തമിഴിൽ ഗൌതമി അവതരിപ്പിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.ഗൌതമിയെ ഈ ആഗ്രഹം അറിയിച്ചെങ്കിലും കമലഹാസ്സൻ ഇതുവരെ സമ്മതം മൂളിയിട്ടില്ല.ഉത്തമവില്ലൻ എന്ന സിനിമയുടെ റിലീസിന് ശേഷമേ ദൃശ്യം തുടങ്ങുകയുള്ളൂ.തമിഴിൽ കമലഹാസനും ഗൗതമിയും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.അപൂർവ സഹോദരങ്ങൾ,കുരുതിപുനൽ,തേവർമകൻ,നമ്മവർ എന്നീ ചിത്രങ്ങളിൽ താര ജോഡികളായി മിന്നിതിളങ്ങിയിരുന്നു.ഒരു ഹിന്ദു കുടുംബത്തിന്റെ പാശ്ചാത്തലത്തിലാണ് തമിഴില്‍ ദൃശ്യം അവതരിപ്പിക്കുന്നത്.പോലീസ് വേഷത്തിൽ മിന്നി തിളങ്ങിയ ആശാ ശരത് തന്നെയായിരിക്കും അതേ കഥാപാത്രം അവതരിപ്പിക്കുക.തിരുനൽവേലിയിൽ ആയിരിക്കും ചിത്രീകരണം നടക്കുക.
JITHESH INDIANEWS24

Leave a Reply