728-pixel-x-90-2-learn
728-pixel-x-90
<< >>

കമലിനേയും രജനിയേയും ബിഗ്‌സ്‌ക്രീനില്‍ എത്തിച്ച ബാലചന്ദര്‍ ഓര്‍മ്മയായി

പ്രമുഖ തമിഴ് ചലച്ചിത്ര സംവിധായകന്‍ കെ ബാലചന്ദര്‍ (84) അന്തരിച്ചു.ചൊവ്വാഴ്ച്ച വൈകീട്ട് ഏഴരയോടെയായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.തമിഴകത്തെ സൂപ്പര്‍ ഹീറോകളായ കമല്‍, രജനി തുടങ്ങി ഒട്ടേറെ താരങ്ങളെ ചലച്ചിത്ര മേഖലയിലേക്കു കൈപിടിച്ചു നടത്തിയ സംവിധായകനാണ് ബാലചന്ദര്‍.

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുള്ള അദ്ദേഹം തമിഴ് സിനിമയ്ക്ക് പുതുഭാവുകത്വം പകരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.1974ല്‍ ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ക്കഥൈ എന്ന ചിത്രത്തിലാണ് കമലഹാസന്‍ ആദ്യമായി പ്രധാനവേഷത്തിലെത്തിയത്. അദ്ദേഹത്തിന്റെ തന്നെ 1975ല്‍ പുറത്തിറങ്ങിയ അപൂര്‍വ്വ രാഗങ്ങള്‍ ആണ് രജനീകാന്തിന്റെ ആദ്യ സിനിമ.

45 വര്‍ഷം നീണ്ട കരിയറില്‍ നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2006ല്‍ ഇറങ്ങിയ പൊയ് ആണ് അവസാന ചിത്രം.തിരുവള്ളൂര്‍ ജില്ലയിലെ നന്നിലമാണു സ്വദേശം.

INDIANEWS24 MOVIES

Leave a Reply