728-pixel-x-90-2-learn
728-pixel-x-90
<< >>

9 മലയാളികള്‍ക്ക് പത്മ പുരസ്‌കാരം

ന്യൂഡല്‍ഹി : റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് 9 മലയാളികൾക്ക് പത്മ പുരസ്കാരങ്ങൾ ലഭിക്കും.  dr k radhakrishnan

പ്രശസ്ത ചലച്ചിത്ര താരം കമലഹാസനും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്ണനും ടെന്നിസ് താരം ലിയാണ്ടര്‍ പേസും പദ്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായി. പത്മഭൂഷണ്‍ ലഭിച്ച 24 പേരില്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തു, എഴുത്തുകാരായ റസ്‌കിന്‍ ബോണ്ട്, അനിത ദേശായി, ബാഡ്മിന്‍റണ്‍ താരം പുല്ലേല ഗോപീചന്ദ്, അന്തരിച്ച ജസ്റ്റിസ് ജെ.എസ്.വര്‍മ എന്നിവരും ഉള്‍പ്പെടുന്നു.

നടന്‍ കമലഹാസന് നേരത്തെ പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു.മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം അദ്ദേഹം മൂന്നു തവണ നേടിയിട്ടുണ്ട്.

leander paesരാജ്യത്തെ രണ്ടാമത്ത ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണിന് പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ.ആര്‍.എ. മഷ്‌ലേക്കര്‍ (മഹാരാഷ്ട്ര), യോഗാചാര്യനും പ്രചാരകനുമായ ബി.കെ.എസ്. അയ്യങ്കാര്‍ എന്നിവര്‍ അര്‍ഹരായി.

പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും പ്രമുഖ ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍. റാവുവിനുമാണ് ഭാരതരത്‌ന നല്‍കിയത്.Pullela Gopichand_0

മഹാരാഷ്ട്രയില്‍ അന്ധവിശ്വാസത്തിനെതിരായി പോരാടിയ യുക്തിവാദി അന്തരിച്ച ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ക്ക് പദ്മശ്രീ ലഭിച്ചു. ആകെ 101 പേര്‍ പദ്മശ്രീക്ക് അര്‍ഹരായി.

കവി വിഷ്ണുനാരായണന്‍ നമ്പൂതിരി, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാനന്ദന്‍, ഗൈനക്കോളജിസ്റ്റ് ഡോ. എം. സുഭദ്ര നായര്‍, സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, പ്രൊഫ. എലുവത്തിങ്കല്‍ ദേവസി ജെമ്മിസ്, ഹൃദ്രോഗ വിദഗ്ധന്‍ ഡോ. തേനുങ്കല്‍ പൗലോസ് ജേക്കബ്, മോഹിനിയാട്ടം കലാകാരി പ്രൊഫ. കലാമണ്ഡലം സത്യഭാമ, സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍, നടി വിദ്യാ ബാലന്‍ എന്നീ മലയാളികള്‍ക്ക് പദ്മശ്രീ ലഭിച്ചു.

 

deepikaPallikalഎ.ഡി.ജി.പിമാരായ ബി. സന്ധ്യയും അനില്‍ കാന്തും രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍

ig sandhyaഅര്‍ഹരായി. കൂടാതെ കേരളത്തില്‍ നിന്നുള്ള ഏഴ് പോലീസുകാര്‍ രാഷ്ട്രപതിയുടെ സ്തുതര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഡിവൈഎസ്പി ടി. റാഫേല്‍ ഗ്ലാഡ്സ്റ്റന്‍ ,എം. കെ. ശ്രീനിവാസന്‍, ജി. ഹരിപ്രസാദ്,തമ്പി എസ് ദുര്‍ഗാദത്ത്, കെ.എന്‍. രാമരാജന്‍ , എ.ജെ. വര്‍ഗീസ്,  എസ്.ഷാജഹാന്‍ ഫിറോസ് എന്നിവര്‍ക്കാണ് പോലീസ് മെഡല്‍ ലഭിച്ചത്.

 

INDIANEWS24 NEW DEKHI

vidyabalanvishnu naraynan nampoothirisanthosh sivan

Leave a Reply