jio 800x100
jio 800x100
728-pixel-x-90
<< >>

കബാലിയുടെ വിതരണാവകാശം മോഹന്‍ലാല്‍ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്‌

തമിഴ് മന്നന്‍ രജനീകാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കബാലിയുടെ കേരളത്തിലെ വിതരണാവകാശം മോഹന്‍ലാല്‍ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്‌.മലയാളത്തിന്റെ സൂപ്പര്‍താരത്തിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബും ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് കേരള റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.ഇതേവരെയുള്ള ഏറ്റവും വലിയ വിലനല്‍കി സ്വന്തമാക്കിയത് മലയാള ചലച്ചിത്രലോകത്ത് ഇതിനോടകം വലിയ വര്‍ത്തമാനമായി കഴിഞ്ഞു.

വിതരണാവകാശം എത്ര രൂപയ്ക്കാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന കാര്യത്തില്‍ പല ഫിഗറുകളും വാര്‍ത്തകളായി വന്നിട്ടുണ്ട്.ഒമ്പത് കോടി, എട്ടര കോടി എന്നിങ്ങനെ പല രീതിയിലും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.എന്നാല്‍ മാക്‌സ് ലാബും ആശിര്‍വാദ് സിനിമാസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് ഏഴ് കോടി രൂപയ്ക്കാണ് കബാലിയുടെ പ്രദര്‍ശനാവകാശം ഏറ്റെടുത്തിരിക്കുന്നതെന്നാണ്.

കേരളത്തില്‍ പ്രദര്‍ശനാവകാശത്തിന് ഇതേവരെ ചിലവാക്കിയതില്‍ ഏറ്റവും വലിയ തുക വിക്രം ചിത്രം ഐക്കുവേണ്ടിയായിരുന്നു.5.1 കോടി രൂപയ്ക്ക് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം കേരളത്തില്‍ എത്തിച്ചത്‌.ഇതേ വിതരണക്കാര്‍ തന്നെയാണ് എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ആദ്യഭാഗം 4.25 കോടിക്ക് കേരളത്തില്‍ വിതരണത്തിനെടുത്തത്.

INDIANEWS24.COM Movies

Leave a Reply