728-pixel-x-90-2-learn
728-pixel-x-90
<< >>

കബദിലെ കലഹം: അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

 

കുവൈറ്റ്‌ സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിലെ കബദിൽ നടന്ന അക്രമങ്ങളിൽ പങ്കാളികളെന്നു സംശയിക്കുന്ന 14 ഈജിപ്റ്റ്‌ സ്വദേശികളേയും 11 ഇന്ത്യക്കാരെയും അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.   അക്രമത്തിൽ ഒരു ഈജിപ്റ്റ്‌ സ്വദേശി കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ നിരവധി ആളുകൾ വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.  ഈജിപ്റ്റ്‌ സ്വദേശികളും ബംഗ്ളാദേശ്‌ സ്വദേശികളുമാണ് ആക്രമണങ്ങളിൽ പങ്കെടുത്തതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.  ഇത് ഒരു പത്രക്കുറിപ്പിൽ ബംഗ്ളാദേശ്‌ എംബസ്സി നിഷേധിച്ചിട്ടുണ്ട്. ഇതിനിടെ വിദേശികൾ അവരവരുടെ എംബസ്സികളുടെ മുമ്പിൽ തടിച്ചു കൂടുന്നത്  സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കി. ഒരു ഇന്ത്യാക്കാരനും ഈജിപ്ഷ്യനും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ്  വളർന്ന് അക്രമത്തിൽ കലാശിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കുവൈറ്റിലെ ഈജിപ്റ്റ്‌ എംബസ്സി കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് അംബാസ്സിഡർ അബ്ദുള്‍ കരീം സുലൈമാന്‍ അറിയിച്ചു.

Leave a Reply