728-pixel-x-90-2-learn
728-pixel-x-90
<< >>

കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട പൊന്‍നേട്ടം

ഇഞ്ചിയോണ്‍:ഹോക്കിയിലെ സ്വര്‍ണ ലഹരിയടങ്ങും മുമ്പേ കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട പൊന്‍നേട്ടം.പുരുഷന്‍മാരുടെയും വനിതകളുടെയും കബഡി ടീമുകള്‍ ഫൈനലില്‍ ഇറാനെയാണ് തോല്‍പ്പിച്ചത്.

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ടീമിന്റെ തുടര്‍ച്ചയായ ഏഴാമത്തെയും വനിതകളുടെ തുടര്‍ച്ചയായ രണ്ടാമത്തെയും സുവര്‍ണ നേട്ടമാണിത്.1990 മുതല്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയ ശേഷം ഇതുവരെ പുരുഷ ടീം ചാമ്പ്യന്‍ പട്ടം വിട്ടുകൊടുത്തിട്ടില്ല.മത്സരം അവസാനിക്കാന്‍ പത്ത് മിനുറ്റ് മുമ്പ് വരെ പിന്നിട്ടു നിന്ന ശേഷമാണ് ഇന്ത്യന്‍ പുരുഷ ടീം വിജയം പിടിച്ചെടുത്തത്.കഴിഞ്ഞ തവണത്തെ റണ്ണറപ്പായ ഇറാനെ 27-25നാണ് കീഴടക്കിയത്.

വനിതാ മത്സരത്തിലും ഏറെ പണിപ്പെട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം കൊയ്തത്.31-21നായിരുന്നു ടീമിന്റെ വിജയം.കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ ഇന്ത്യന്‍ വനിതകള്‍ തായ്‌ലന്‍ഡിനെ ഫൈനലില്‍ തോല്‍പിച്ചപ്പോള്‍ ഇറാന്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

INDIANEWS24 SPORTS DESK

Leave a Reply