jio 800x100
jio 800x100
728-pixel-x-90
<< >>

കപ്പല്‍ കയറ്റിഅയക്കുന്ന രാജ്യങ്ങളുടെ നിരയില്‍ ഇന്ത്യയും

ന്യൂഡല്‍ഹി:ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത കപ്പല്‍ മൗറീഷ്യസിന് കൈമാറി.ഇതോടെ കപ്പല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യും ഇടംനേടി.

കൊല്‍ക്കത്തയിലെ പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഷിപ്പ് ബില്‍ഡേഴ്‌സ് ആന്റ് എന്‍ജിനിയേഴ്‌സ് ഗാര്‍ഡന്‍ റിസേര്‍ച്ച് ലിമിറ്റഡ് നിര്‍മ്മിച്ച സി ജി എസ് ബാരാകുട എന്ന കപ്പലാണ് ഇന്ത്യ ആദ്യമായി മറ്റൊരു രാജ്യത്തിന് കൈമാറിയത്.1,300 ടണ്‍ ഭാരമുള്ള കപ്പലിന്റെ നീളം 74.10 മീറ്ററാണ്.

കപ്പല്‍കൊള്ള, കള്ളക്കടത്ത് തുടങ്ങിയവ തടയുന്നതിന് മൗറീഷ്യസുമായി നിര്‍ണായക സഹകരണം ഉറപ്പിക്കുന്നത് കൂടിയാണ് യുദ്ധക്കപ്പല്‍ വില്‍പ്പനവഴി ഇന്ത്യ ലക്ഷ്യമിടുന്നത്.അയല്‍ രാജ്യമായ ശ്രീലങ്കയ്ക്കുവേണ്ടി രണ്ടു കപ്പലുകള്‍ കൂടി പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഗോവയിലെ കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മാണത്തിലാണ്.

INDIANEWS24 NEWDELHI

Leave a Reply