728-pixel-x-90-2-learn
728-pixel-x-90
<< >>

കപടസദാചാരത്തിന്റെ ഷട്ടര്‍ വലിച്ചു തുറക്കുന്ന അങ്കിള്‍

കൊച്ചി:നവാഗതനായ ഗിരീഷ്‌ ദാമോദര്‍ സംവിധാനം ചെയ്ത അടിമുടി ജോയ് മാത്യു ചിത്രമായ അങ്കിള്‍ ആഹ്ലാദവും നടുക്കവും നമ്മില്‍ ഉണര്‍ത്തുന്നു.മമ്മൂട്ടിക്ക് ഒരു മൃതസഞ്ജീവനി  യാകുകയാണ് കൃഷ്ണകുമാര്‍ ഏലിയാസ് കെ കെ  എന്ന അങ്കിള്‍.മമ്മൂട്ടി ആരാധകര്‍ക്കും നല്ല ചിത്രങ്ങള്‍ താരഭേദമന്യേഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു മികച്ച ചിത്രം തന്നെയാണ് ജോയ് മാത്യു ഒരുക്കിയിരിക്കുന്നത്.പക്ഷെ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗും ആക്‌ഷനും പ്രതീക്ഷിക്കുന്ന ആരാധകർക്കുള്ളതല്ല ചിത്രം എന്നോര്‍ക്കുക.സൂക്ഷ്മാഭിനയത്തിലും  പുതുഭാവങ്ങളിലും സ്വയം നവീകരിച്ച ഒരു മമ്മൂട്ടിയെ  അങ്കിളില്‍ കാണാനാകും.”എന്താ ജോണ്‍സാ കള്ളില്ലേ” എന്ന മമ്മൂട്ടി ആലപിച്ച ഗാനവും ശ്രദ്ധ നേടുന്നു.uncle movie review
ജോയ് മാത്യുവിന്‍റെ അതിശക്തവും വ്യത്യസ്തമായ അടരുകളുള്ളതുമായ തിരക്കഥയാണ് അങ്കിള്‍ എന്ന സിനിമയെ ഇത്രമേല്‍ ഗംഭീരമാക്കുന്നത്.തന്‍റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകളും കോഴിക്കോടന്‍ നന്മകളും തിരക്കഥയില്‍ സമര്‍ഥമായി സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.സോഷ്യല്‍ മീഡിയയിലൂടെ സജീവമായ ഇടപെടലുകള്‍ നടത്തിവരുന്ന ജോയ് മാത്യു ഇന്നത്തെ കേരള സമൂഹത്തിലെ പല കൊള്ളരുതായ്മകള്‍ക്കും ചെകിട്ടത്തടിയാണ് അക്ഷരാര്‍ത്ഥത്തില്‍ ഈ ചിത്രത്തിലൂടെ നല്‍കിയിരിക്കുന്നത്.
കൃഷ്ണകുമാറായി മമ്മൂട്ടി ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ നടന് വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് കെ‌കെ.
മനുഷ്യമനസിന്‍റെ വ്യത്യസ്തമായ യാത്രകളെയാണ് ചിത്രം വരച്ചുകാട്ടുന്നത്. പ്രായപൂർത്തിയായ മക്കളുള്ള പിതാവിന്റെ വിഹ്വലതകളും muthumaniസംഘർഷവും ജോയ് മാത്യു ഭംഗിയായി അവതരിപ്പിക്കുന്നു. പുതിയ കാലത്തിന്റെ പ്രതിനിധിയായ ശ്രുതി എന്ന പെൺകുട്ടിയെ കാർത്തിക  മുരളീധരന്‍ ഭദ്രമായി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന് മുത്തുമണിയുടെ ഗംഭീര പ്രകടനമാണ്.രഞ്ജിത്ത് ചിത്രങ്ങളായ കടല്‍ കടന്നു ഒരു മാത്തുക്കുട്ടി,ഞാന്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളില്‍ നിന്ന് ഒരു പടി മുകളില്‍ നില്‍ക്കുന്നു അങ്കിളിലെ യുവ അമ്മയുടെ വേഷം.ഈ നടിയില്‍ നിന്നും മലയാളം ഏറെ പ്രതീക്ഷിക്കാനുണ്ട്.അഴകപ്പന്റെ ക്യാമറയും ബിജിബാലിന്റെ സംഗീതവും ചിത്രത്തിനു മുതല്‍കൂട്ടാണ്.

SANU SATHYAN INDIANEWS24 

Leave a Reply