728-pixel-x-90-2-learn
728-pixel-x-90
<< >>

കന്യാസ്ത്രീ പ്രസവിച്ചു: ‘വിശുദ്ധഗര്‍ഭ’മെന്ന് വിശദീകരണം

റോം: വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കന്യാസ്ത്രീ പ്രസവിച്ചു. എന്നാല്‍ താന്‍ കന്യകയാണെന്നും ഇത് വിശുദ്ധഗര്‍ഭം ആണെന്നുമാണ് കന്യാസ്ത്രീയുടെ അവകാശവാദം. കുഞ്ഞിന് മാര്‍പാപ്പയുടെ പേരായ ഫ്രാന്‍സിസ് എന്ന് പേരിടുകയും ചെയ്തു. ഇറ്റലിയിലാണ് സംഭവം.

എല്‍സാല്‍വദോറില്‍ നിന്നുള്ള മുപ്പത്തൊന്നുകാരിയായ കന്യാസ്ത്രീ റൊക്സാനയാണ് പ്രസവിച്ചത്. വയറ്റുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയതെന്നും ഗര്‍ഭിണിയാണെന്ന് അറിയത്തില്ലായിരുന്നു എന്നും ഇവര്‍ പറയുന്നു. എന്തായാലും ‘ദിവ്യശിശു’വിന് പണവും വസ്ത്രങ്ങളും കാഴ്ചവെക്കാന്‍ ആള്‍ക്കാര്‍ എത്തിത്തുടങ്ങി.

എന്നാല്‍ ഈ ‘ദിവ്യഗര്‍ഭം’ കത്തോലിക്കാസഭ അംഗീകരിക്കില്ലെന്നാണ് സൂചന. അമ്മയ്ക്കും കുഞ്ഞിനും കുറച്ചുനാള്‍ വേണ്ട സഹായം നല്‍കുമെങ്കിലും അതിനുശേഷം റൊക്സാന തിരുവസ്ത്രം തിരിച്ചുനല്‍കേണ്ടി വരുമെന്ന് റിയെറ്റി ബിഷപ്പിന്‍റെ വക്താവ് അറിയിച്ചു. റൊക്സാനയ്ക്ക് പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ പ്രതികരിച്ചത്.

അതേസമയം, എല്‍സാല്‍വദോര്‍ സ്വദേശിതന്നെയായ ഒരാളാണ് കുട്ടിയുടെ അച്ഛനെന്നു ചില വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെതിട്ടുണ്ട്. പാസ്പോര്‍ട്ട് പുതുക്കാന്‍ കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോഴാണ് റൊക്സാന ഗര്‍ഭം ധരിച്ചതെന്നും ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply