കന്യാകുമാരി: ഓഖി ചുഴലിക്കാറ്റ് വളരെയധികം ശക്തിയായി വീശിയ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ അഞ്ച് ജീവനക്കാര്‍ കുടുങ്ങി. വെള്ളിയാഴ്ച്ച കൂടി കഴിക്കാനുള്ള ഭക്ഷണമേ അവര്‍ക്കുണ്ടാകുകയുള്ളു. പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് വിജനമായിരിക്കുന്ന കന്യാകുമാരിയില്‍ മൊത്തം വൈദ്യുതി നിലച്ച് ഇരുട്ടിലായിരിക്കുകയാണ്.
ശക്തിയായ കാറ്റിനും മഴയ്ക്കും ഒപ്പം കടല്‍ ക്ഷോഭവും ഉണ്ടായ കന്യാകുമാരിയില്‍ ബോട്ടും മറ്റ് കടല്‍ സര്‍വ്വീസുകളെല്ലാം നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ വിവേകാനന്ദപ്പാറയില്‍ കുടുങ്ങിയിരിക്കുന്നവര്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്. പാറയിലാണെന്ന സുരക്ഷിത്വം മാത്രമാണുള്ളത്.
കന്യാകുമാരിയില്‍ മിക്കയിടത്തും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. 11 കെ.വി. ലൈനുകളും ടവ്വറുകളും വ്യാപകമായി നശിച്ചതാണ് വൈദ്യുതി മുടക്കത്തിന് കാരണം. കൃഷിക്കും കാര്യമായ നാശമുണ്ട്. കന്യാകുമാരി വിജനമാണ്. ചെന്നൈയില്‍ നിന്ന് വാഹനങ്ങളൊന്നും വരുന്നില്ല. വെള്ളിയാഴ്ച്ച രാവിലെയോടെ ഗതാഗതം പൂര്‍ണമായും നിലച്ച സ്ഥിതിയിലാണ്. പ്രധാന ഹൈവേകളിലെല്ലാം മരങ്ങള്‍ വീണ് കിടക്കുന്നതിനാല്‍ പല വാഹനങ്ങളും ഉള്‍വഴികളിലൂടെ മണിക്കൂറുകളെടുത്താണ് സഞ്ചരിക്കുന്നത്.
INDIANEWS24.COM Kanyakumari