728-pixel-x-90-2-learn
728-pixel-x-90
<< >>

കന്നുകാലി നയത്തിനെതിരെ കേരളത്തില്‍ പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കി. വ്യാഴാഴ്ച്ച ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തെ യു ഡി എഫ് അംഗങ്ങളെല്ലാവരും പിന്തുണച്ചു. സഭയിലെ ഏക ബി ജെ പി അംഗം ഒ രാജഗോപാല്‍ ഇതിനെ എതിര്‍ത്തു.

കശാപ്പ് നിയന്ത്രിച്ചുള്ള കേന്ദ്ര നടപടിക്കെതിരെ രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കുന്നത്. പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി കേന്ദ്രത്തെ രൂക്ഷമായി വിമ്ര്‍ശിച്ചു. ഭക്ഷ്യ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. കേന്ദ്ര വിജ്ഞാപനം ഫാസിസം വരുന്നതിന്റെ സൂചനയാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ടു.

പ്രമേയത്തെ എതിര്‍ത്ത ഒ രാജഗോപാല്‍ സി പി എമ്മും കോണ്‍ഗ്രസും രാഷ്ട്രീയമുതലെുടുപ്പിന് ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി.വോട്ടെടുപ്പില്ലാതെയാണ് പ്രമേയം പാസ്സാക്കിയത്.

INDIANEWS24.COM T V P M

Leave a Reply