728-pixel-x-90-2-learn
728-pixel-x-90
<< >>

കനേഡിയന്‍ മലയാളികളെ സൂക്ഷിച്ചോ!!!

ലണ്ടന്‍ :  വീട് വാങ്ങാന്‍ പോകുന്ന കനേഡിയന്‍ മലയാളികളെ സൂക്ഷിച്ചോ!!!!    

കാനഡയിലെ വീടുകലുടെ വില കുതിച്ചുയരുകയാണ്.ഈ കാലത്ത് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ മുതല്‍ മുടക്കുന്നത് ആനക്കാര്യം ആണെന്ന്ന്ന്  നിങ്ങളെ ഗുണദോഷിക്കുന്ന (Financial Advisers) സാമ്പത്തിക ഉപദേഷ്ടാക്കള്‍ ഉണ്ടാകും.2004-2007 കാലയളവില്‍ യുകെയിലെ സകലമാന സാമ്പത്തിക ഉപദേഷ്ടാക്കളും ഇവിടയുള്ള മലയാളികളെ ഇത് പോലെ ഗുണദോഷിച്ചിരുന്നു.സാമ്പത്തിക കാലാവസ്ഥ പ്രവചിക്കാന്‍ പ്രത്യേക വിദ്യാഭ്യാസം നേടിയ ഈ കൂട്ടര്‍ പ്രവചിച്ചത് അനുസരിച്ച്.ഓരോ വര്‍ഷവും 13.5 ശതമാനത്തിന്‍റെ വര്‍ദ്ധനവ് യുകെയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ ഉണ്ടായിക്കൊണ്ടിരിക്കും.

(2004) ഇവര്‍ പറഞ്ഞത് ,ഇപ്പോള്‍ ഒരു ലക്ഷം പൌണ്ട് കടം എടുത്തു വീട് മേടിച്ചാല്‍ അടുത്ത വര്‍ഷം അത് ഒരു ലക്ഷത്തി പതിമൂവയിരം പൌണ്ട് വിലയാകും.3%പലിശ പോയിട്ട് ഒരുലക്ഷത്തി പതിനായിരം പൌണ്ട്.അന്ന് ഈ സാമ്പത്തിക പ്രവാചകന്മാര്‍ ,നല്‍കിയ ഉപദേശം അനുസരിച്ച് വീട് മേടിച്ചവര്‍ കണക്കു കൂട്ടിയത് കുറഞ്ഞത് പത്ത് വര്‍ഷം കഴിയുമ്പോള്‍ 2013-2014കാലഘട്ടം, അതായത് ഇപ്പോള്‍ ആ വീടുകള്‍ക്ക് ഇരട്ടി വിലയെങ്കിലും കുറഞ്ഞത് കാണേണ്ടതാണ്.

എന്നാല്‍ സംഭവിച്ചത് എന്താണ് എന്ന് അറിയാമോ?

വീടിന്‍റെ വില അസാധാരണമായി കയറി തുടങ്ങിയ 2004-2007 കാലത്ത് വീട് മേടിച്ചവര്‍ ഒന്നൊഴിയാതെ എല്ലാവരും തന്നെ തലയില്‍ കൈ വച്ച് സ്വന്തം വിധിയെ പഴിക്കുകയാണ് ഇപ്പോള്‍ .കാരണം അവര്‍ അന്ന് മേടിച്ച വീടുകളുടെ വില കൂടിയില്ല എന്ന് മാത്രമല്ല അന്ന് ഉണ്ടായിരുന്ന വിലയില്‍ നിന്നും 50% താഴോട്ട് പോവുകയും ചെയിതു.

അന്നത്തെ ശരാശരി വില 175,000പൌണ്ടില്‍ നിന്നും 85,000 പൌണ്ട് എന്ന ശരാശരിയിലേക്ക് വീടുകളുടെ വില കൂപ്പു കുത്തി.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇന്ന് 85,000 പൌണ്ട് വില വരുന്ന വീടുകളില്‍ താമസിക്കുന്ന ആളുകള്‍ 2004-2007 കാലഘട്ടത്തില്‍ വീട് മേടിച്ചത് കൊണ്ട് മാത്രം മോര്‍ട്ട്ഗെയിജായി മാസം അടക്കുന്നത് ഇരട്ടി തുകയാണ്.

ഇപ്പോള്‍ കാനഡ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് മേലോട്ട് കുതിക്കുന്നത് 2000 ത്തിനു മുന്‍പ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചിരുന്നത് പോലെയാണ്. അധികം താമസിയാതെ പോയതിനേക്കാള്‍ ദൂരം താഴോട്ട് വരാനാണ് സാധ്യത.മോര്‍ട്ട്ഗേജ് ഉപദേശകര്‍ മുതല്‍ സാമ്പത്തിക ഉപദേശകര്‍ വരെയുള്ളവര്‍ “ബാങ്ക് “എന്ന ലാഭേച്ഛയുള്ള  സ്ഥാപനത്തിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം മാത്രമാണ് എന്ന് കനേഡിയന്‍ മലയാളികളെങ്കിലും  ഓര്‍മ്മ വയ്ക്കുക .

 

Leave a Reply