jio 800x100
jio 800x100
728-pixel-x-90
<< >>

കനേഡിയന്‍ മലയാളികളുടെ പുതുവര്‍ഷം ‘ചാര്‍ലി’യോടൊപ്പം

ടൊറന്റോ: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’ പുതുവര്‍ഷത്തില്‍ കാനഡയില്‍ പ്രദര്‍ശനത്തിന്. മിസിസാഗയിലെ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ വരുന്ന ജനുവരി 1, 2, 3 തിയതികളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

ചെറുപ്പത്തിന്റെ ആഘോഷവും പ്രണയം തേടിയുള്ള യാത്രയുമാണ് ചാര്‍ലിയുടെ ഇതിവൃത്തം. ന്യൂ ജനറേഷന്‍ ചേരുവകള്‍ ഉണ്ടെങ്കിലും എല്ലാ വിഭാഗം കനേഡിയന്‍ മലയാളികളുടെ പുതുവര്‍ഷം ‘ചാര്‍ലി’യോടൊപ്പം

പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന പടം കേരളത്തിലെങ്ങും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസിങ്ങില്‍ കലകഷന്‍ റെക്കോഡോടെയാണ് ചാര്‍ലിയുടെ കുതിപ്പ്. ചാര്‍ലിയായി ദുല്‍ഖറും ടെസ്സയായി പാര്‍വതിയും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം. ആര്‍ ഉണ്ണിയുടെ തിരക്കഥ.

ജനുവരി 1ന് രാത്രി 9.30നും മറ്റ് രണ്ട് ദിവസങ്ങളില്‍ വൈകിട്ട് 4.30നുമാണ് പ്രദര്‍ശനം. അഡ്രസ്സ്; CINE STARZ, CENTRAL PARKWAY MALL ,377 Burnhamthorpe Road, East, Mississauga ON L4Z 1C7. വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക: 6478927650

Leave a Reply