728-pixel-x-90-2-learn
728-pixel-x-90
<< >>

കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച

ബ്രാംപ്ടന്‍: ആറാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച നടക്കും. ബ്രാംപ്ടനിലെ പ്രൊഫസേഴ്സ് തടാകത്തിലാണ് ഇത്തവണ മത്സരം. ഫൊക്കാനയുടെ സഹകരണത്തോടെ നടക്കുന്ന വള്ളംകളിയുടെ മുഖ്യ സംഘാടകര്‍ ബ്രാംപ്ടന്‍ മലയാളി സമാജമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷപരിപാടികളും ഇതിനൊപ്പം നടക്കും.

വള്ളംകളിക്ക് മുന്നോടിയായുള്ള ബീച്ച് വോളി ബോള്‍ ടൂര്‍ണമെന്റ് രാവിലെ 10 മണിക്ക് ആരംഭിക്കും. 11നാണ് വള്ളംകളി തുടങ്ങുക. വിവിധ കലാരൂപങ്ങളും അരങ്ങേറും.
വള്ളംകളിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രാവിലെതന്നെ രജിസ്ട്രെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കാനഡയ്ക്ക് പുറമേ അമേരിക്കയില്‍ നിന്നുള്ള ടീമുകളും വള്ളംകളിയില്‍ പങ്കെടുക്കും.
ഒന്നാംസ്ഥാനക്കാര്‍ക്ക് ട്രോഫിയും 1000 ഡോളറുമാണ് സമ്മാനം. പ്രമുഖ വ്യാപാരിയായ മനോജ് കാരാത്തയാണ് ഒന്നാംസ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക സ്പോണ്‍സര്‍ ചെയ്യുന്നത്.
പരിപാടി വന്‍വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനവും ഫൊക്കാനയുടെ പ്രസിഡന്റ് ജോണ്‍ പി ജോണും അഭ്യര്‍ഥിച്ചു.

Leave a Reply