ഒട്ടാവ: കനേഡിയന്‍ ഡോളറിന് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച. ചൊവ്വാഴ്ച യു എസ് ഡോളറുമായുള്ള വിനിമയത്തില്‍ 92.56 സെന്റിലാണ്[യുഎസ്] കനേഡിയന്‍ ഡോളര്‍ ക്ലോസ് ചെയ്തത്.0.27 സെന്റ് ഇടിവ്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്.
കനേഡിയന്‍ സമ്പദ്മേഖല പ്രതിസന്ധി നേരിടുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ലൂണിയുടെ വിലയിടിവ്.
അതേസമയം, അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കരുത്താര്‍ജിക്കുന്നത് കാനഡയ്ക്ക് ഗുണം ചെയ്യുമെന്ന് വാദിക്കുന്നവരുമുണ്ട്. കാനഡ ഏറ്റവും കൂടുതല്‍ വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലെക്കാണ്. ലൂണിയുടെ വില കുറയുന്നത് കനേഡിയന്‍ വസ്തുക്കളില്‍ അമേരിക്കക്കാര്‍ക്ക് കൂടുതല്‍ താല്പര്യം ഉണ്ടാക്കുമെന്നാണ് ഇവര്‍ പറയുന്നത്.