Toronto:കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മാത്രം ഒരു ബില്ല്യന്‍ ഡോളറിന്റെ ഭീമമായ നഷ്ടം നേരിട്ട ബ്ലാക്ക്ബറി ഇന്ത്യന്‍ വ്യവസായി സ്വന്തമാക്കുന്നു.കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ബെറി ഹൈദരാബാദുകാരനായ പ്രേം വട്സയാണ് മേടിക്കുന്നത് . 470 കോടി ഡോളറിനാണ് (29,000 കോടി രൂപ) പ്രേം വത്സയുടെ ഫെയര്‍ഫാക്സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന കമ്പനി ബ്ലാക്ക്ബെറിയെ വാങ്ങുന്നത്.
ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു. നവംബര്‍ നാലോടെ ഓഹരികള്‍ പൂര്‍ണമായി കൈമാറും. ബ്ലാക്ബെറിയുടെ 10 ശതമാനം ഓഹരി നിലവില്‍ ഫെയര്‍ഫാക്സിന് സ്വന്തമാണ്.
ബ്ലാക്ബെറിയുടെ പുതിയ മോഡലുകള്‍ക്ക് കാര്യമായ തരംഗം സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 40 ശതമാനം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബ്ലാക്ബെറി ഇന്ത്യക്കാരന്റെ കൈകളിലെത്തുന്നത്. 1950ല്‍ ജനിച്ച പ്രേം വാട്സ ചെന്നൈ ഐ.ഐ.ടിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിങ് പഠിച്ച് 1972ലാണ് കാനഡയിലെത്തുന്നത്.
www.indianews24.com/cn