728-pixel-x-90-2-learn
728-pixel-x-90
<< >>

‘കനല്‍’:മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും

ആക്ഷന്‍ ത്രില്ലര്‍ ശിക്കാറിന് ശേഷം സംവിധായകന്‍ എം പത്മകുമാറും മോഹന്‍ലാലും ഒരുമിക്കുന്ന കനല്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോനും ശ്രദ്ധേയ വേഷത്തിലെത്തും.അനൂപ് മേനോന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ആദ്യമായി മോഹന്‍ലാലിനൊപ്പം അനൂപ് മുഴുനീള വേഷം ചെയ്യുന്നുവെന്ന പ്രത്യേക കൂടി ഈ ചിത്രത്തിനുണ്ട്.

ശിക്കാറിന് വേണ്ടി തിരക്കഥയെഴുതിയ സുരേഷ് ബാബു തന്നെയാണ് കനലും ഒരുക്കുന്നത്.ചിത്രത്തിന്റെ കഥ സുരേഷ് ബാബു പറഞ്ഞപ്പോള്‍ തന്നെ തനിക്ക് ചിത്രം ഇഷ്ടമായെന്ന് അനൂപ് മേനോന്‍ പറഞ്ഞു.മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടേക്കുന്ന വേഷമായിരിക്കും ഈ ചിത്രത്തിലേതെന്ന് അനൂപ് അഭിപ്രായപ്പെട്ടു.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ദുബായില്‍ കുടുങ്ങിക്കിടക്കുന്ന ശേഷം തിരികെ നാട്ടിലെത്തുന്ന രണ്ട് പേരെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.എല്ലാ അവസാനങ്ങള്‍ക്കും പഴയ ഒരു തുടക്കമുണ്ട് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

വിനോദ് ഇല്ലംപിള്ളിയായിരിക്കും കാമറ കൈകാര്യം ചെയ്യുന്നത്.ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും.എറണാകുളം, മൈസൂര്‍, മൂന്നാര്‍, ദുബായി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക.

INDIANEWS24.COM MOVIES

Leave a Reply