കനല് സിനിമയുടെ രണ്ടാം ഷെഡ്യൂളിനായി സൂപ്പര്‍ താരം മോഹന്‍ലാല്‍ ഖത്തറില്‍.ഒരു പ്രതികാര കഥ പറയുന്ന ഡ്രാമാ സിനിമ ഒരുക്കുന്നത് എം പത്മകുമാറാണ്.ചിത്രത്തില്‍ ജോണ്‍ ഡേവിഡ് എന്ന പേരില്‍ എത്തുന്ന മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്ന ഹണി റോസ് ഖത്തറില്‍ സ്കൂള്‍ ടീച്ചറാണ്.
രഹസ്യ അജണ്ടയുമായി നടക്കുന്ന ജോണ്‍ ഡേവിഡിന് പിന്നാലെ മാധ്യമപ്രവര്‍ത്തകനായി അനൂപ് മേനോനും ഖത്തറില്‍ എത്തിയിട്ടുണ്ട്.ഷീ ടാക്സിയിലൂടെ പ്രശസ്തയായ ഷീലു എബ്രഹാം ചിത്രത്തിലുണ്ട്.
ഇവരെ കൂടാതെ തെന്നിന്ത്യന്‍ താരം നികിത തുക്രല്‍, ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന റോളില്‍ കനലില്‍ എത്തുന്നു.ഇന്നസെന്റ് സന്തോഷ് കീഴാറ്റൂര്‍,സാദിഖ്,കൊച്ചു പ്രേമന്,അംഭിക മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
എറണാകുളം,മൂന്നാര്‍,മൈസൂര്‍,ഹൈദരാബാദ്,ഗോവ,ദുബായ് എന്നിവിടങ്ങളാണ് കനലിന്റെ മറ്റ് ലൊക്കേഷനുകള്‍.മോഹന്‍ലാലുമായി മുന്‍പ് പത്മകുമാര്‍ ഒന്നുച്ച ശിക്കാറിന് വേണ്ടി രചന നിര്‍വ്വഹിച്ച എസ് സുരേഷ് ബാബു തന്നെയാണ് കനിലും രചിച്ചിരിക്കുന്നത്.
INDIANEWS24.COM Movies