728-pixel-x-90-2-learn
728-pixel-x-90
<< >>

കനയ്യ കുമാറിന് ഉപാധികളോടെ ജാമ്യം

ന്യൂഡല്‍ഹി:രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.ആറ് മാസത്തേക്ക് ഉപാധികളോടെയാണ് ജാമ്യം.ജാമ്യത്തുകയായ പതിനായിരം രൂപയുടെ ബോണ്ട് കോടതിയില്‍ കെട്ടിവെക്കണം.ജസ്റ്റീസ് പ്രതിഭാ റാണിയാണ് വിവാദം ഉയര്‍ത്തിയ കേസില്‍ ജാമ്യം അനുവദിച്ചത്.

കനയ്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ ഡല്‍ഹി പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു.കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പോലീസും ജാമ്യത്തെ എതിര്‍ത്തപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ ജാമ്യത്തിന് അനുകൂലമായി വാദിച്ചു.സര്‍വ്വകലാശാല അധ്യാപകര്‍ കനയ്യക്കുവേണ്ടി ജാമ്യം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട കോടതി കനയ്യയോട് കേസുമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു.കോടതിയില്‍ ബോണ്ടായി കെട്ടിവെക്കേണ്ട പതിനായിരം രൂപ അധ്യാപകര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കനയ്യ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.കഴിഞ്ഞ മാസം ഒമ്പതിന് ജെ എന്‍ യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തുന്നതിനെതിരെ എ ബി വി പി നല്‍കിയ പരാതിയെ തുടര്‍ന്ന് പരിപാടി റദ്ദാക്കിയിരുന്നു.ഇതിനെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി.ഇതിന് നേതൃത്വം നല്‍കിയത് കനയ്യയായിരുന്നു.ഇതില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി വീഡിയോ ക്ലിപ്പിങ്ങോടെ പ്രചരിക്കുകയായിരുന്നു.ഇതിന്റെ പേരിലാണ് കുറ്റാരോപണങ്ങളുണ്ടായതും ഡല്‍ഹി പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തതും.ഈ വീഡിയോ ക്ലിപ്പിങ്ങാണ് വ്യാജമായിരുന്നെന്ന് കഴിഞ്ഞ ദിവസം വ്യക്തമായത്.

INDIANEWS24.COM NEWDELHI

Leave a Reply