728-pixel-x-90-2-learn
728-pixel-x-90
<< >>

കനത്ത മൂടല്‍മഞ്ഞ്: യു എ ഇയില്‍ 120 ഓളം വിമാനസര്‍വീസുകളെ ബാധിച്ചു

ദുബായ്: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യുഎഇയില്‍ 120 ഓളം വിമാന സര്‍വ്ീസുകള്‍ വൈകി. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മുതല്‍ ഒമ്പതുവരെയുള്ള ഫ്‌ളൈറ്റുകളാണ് വൈകിയത്. തിങ്കളാഴ്ച്ച ഇവിടെ ദുരക്കാഴ്ച്ച 200 മീറ്ററിലും താഴെയായിരുന്നു.

തിങ്കളാഴ്ച രാവിലെ യു.എ.ഇ.യില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 120 വിമാന സര്‍വീസുകള്‍ വൈകി. പലയിടങ്ങളിലും ദൂരക്കാഴ്ച 200 മീറ്ററിലും താഴെയായിരുന്നു. വെളുപ്പിന് മൂന്നുമുതല്‍ രാവിലെ ഒന്‍പതുവരെ ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍നിന്നുള്ള വിമാനസര്‍വീസുകളെയാണ് മൂടല്‍മഞ്ഞു സാരമായി ബാധിച്ചത്. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മൂടല്‍മഞ്ഞ് കാരണം അടുത്തടുത്തുള്ള കെട്ടിടങ്ങള്‍പോലും കാണാനാവാത്ത സ്ഥിതിയായിരുന്നു.

മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഖലീഫ സിറ്റി, ശൈഖബൗട് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് സാരമായി ബാധിച്ചു. നഗരത്തില്‍ രാവിലെ ജോലിക്കിറങ്ങിയവരും ടാക്‌സിയും വാഹനങ്ങളും കിട്ടാതെ ബുദ്ധിമുട്ടിലായി. റോഡില്‍ കാഴ്ച പൂര്‍ണമായും മങ്ങിയതോടെ ഒരു മണിക്കൂറോളം സമയം കാത്തുനിന്നാണ് പലര്‍ക്കും ജോലിസ്ഥലങ്ങളിലേക്ക് പോകാനുള്ള വാഹനങ്ങള്‍ കിട്ടിയത്. വെള്ളിയാഴ്ചവരെ ഇവിടെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും, വെളുപ്പിന് മൂടല്‍മഞ്ഞുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply