728-pixel-x-90-2-learn
728-pixel-x-90
<< >>

കനത്ത കാറ്റും മഴയും: യുകെയില്‍ വന്‍നാശം, രണ്ട് മരണം

ലണ്ടന്‍: ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്ചെയുമായി ഉണ്ടായ കനത്ത  കാറ്റിലും മഴയിലും യുകെയില്‍ വന്‍നാശം. രണ്ട് പേര്‍ മരിച്ചു. ഒരാളെ തിരമാലയില്‍ പെട്ട് കാണാതായി. ഇരുപതിനായിരത്തിലേറെ വീടുകളില്‍ വൈദ്യുതിബന്ധം തകരാറിലായി. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി.

കെന്റ് നഗരത്തിനടുത്ത് കാരവാനിന് മുകളിലേക്ക് മരം മറിഞ്ഞു വീണ് പതിനേഴുകാരി മരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ 7.20 നാണ്  സംഭവം. ഫയര്‍ഫോഴ്സും പോലീസും മറ്റ് അടിയന്തര സര്‍വീസുകളും ഉടന്‍ തന്നെ സ്ഥലത്ത് എത്തിയെങ്കിലും വളരെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് യുവതിയെ മരത്തിനടിയില്‍ നിന്നും മോചിപ്പിച്ചത്.പാരാമെഡിക്സ്‌ ഉടന്‍ തന്നെ യുവതിയെ പരിശോദിച്ച് മരണം സ്ഥിതീകരിക്കുകയായിരുന്നു.കെന്റ് നഗരത്തിനടുത്ത് തന്നെ നൂറുകണക്കിന് മരങ്ങള്‍ മറിഞ്ഞു വീണിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍ .

വാട്ഫോര്‍ഡില്‍ മരം ഓടിക്കൊണ്ടിരുന്ന വാനിനു മുകളില്‍ വീണ് അമ്പതുകാരന്‍ മരിച്ചു.വാട്ട്ഫോര്‍ഡ് ജനറല്‍ ആശുപത്രിക്ക് സമീപം നടന്ന അപകട സ്ഥലത്തേക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ ഉത്തരവാദിത്തം ഉള്ള ഡോക്ടര്‍ അടക്കം എത്തി എങ്കിലും അതിനു മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

സസ്സെക്സില്‍ 14 വയസ്സുകാരന്‍ തിരമാലകളില്‍ പെട്ടു കടലിലേക്ക് ഒഴുകിപ്പോയി. ഹെലികോപ്ടറും  തീരദേശ ബോട്ടുകളും തെരച്ചില്‍ തുടരുകയാണ്.രക്ഷപെടാന്‍ സാധ്യത കുറവാണെന്ന് പൊലീസ് അഭിപ്രായപ്പെട്ടു.കൂട്ടുകാരുമൊത്ത് കടല്‍തീരത്ത് കളിച്ചു കൊണ്ടിരുന്നപ്പോള്‍ അപ്രതീക്ഷിതമായി വന്ന തിരമാലകളില്‍ പെട്ട് കാണാതാകുകയായിരുന്നു.

യുകെയില്‍ ആകെ 200,000 വീടുകളില്‍ വൈദ്യുതി ബന്ധം നഷടപ്പെട്ടു.ഇപ്പോളും കാറ്റ് നാശം വിതക്കും വിധത്തില്‍ ശക്തിയായി വീശുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ 140കി മി വേഗതയില്‍ ആണ് കാറ്റിന്റെ വേഗത.

സെന്ട്രല്‍ ലണ്ടനില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ക്രെയിന്‍ ഓഫീസ് ക്യാബിനു മുകളിലേക്ക് നില തെറ്റി വീണു.ആളപായമില്ല. ഹീത്രൂ വിമാന താവളത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായി നിലച്ചു..റദ്ദാക്കിയ  വിമാനങ്ങളുടെ പുതുക്കിയ ഷെഡ്യൂള്‍ പിന്നീട് പുറത്തിറക്കും എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 28 ഇംഗ്ലണ്ടില്‍ സെന്റ്റ്‌ ജൂഡ് ദിനമായാണ്  ആഘോഷിക്കുന്നത്.കൊടുങ്കാറ്റിന് സെയിന്റ് ജൂഡ് എന്ന് പേരിടാന്‍ കാരണം അതാണ്.

Leave a Reply