728-pixel-x-90-2-learn
728-pixel-x-90
<< >>

കഥകളും കവിതകളും ലേഖനങ്ങളും തിരക്കഥകളും മീ ടൂവും

നന്നായി എഴുതികൂട്ടുന്ന ഒരു കൂട്ടം പ്രതിഭകളുണ്ട്. എന്നാൽ അവർക്ക് പലപ്പോഴും മുൻനിര പത്ര, മാസിക താളുകളിലും മറ്റും ഇടം കിട്ടാറില്ല. ഇതില്‍ പലരും തങ്ങൾക്ക് ഒരു വരുമാനത്തിനായും  തങ്ങളുടെ
സൃഷ്ടികൾ ചിതലരിക്കാതിരിക്കുന്നതിനും വേണ്ടിയാണ്  നൈതികത മറന്നു പ്രവർത്തിക്കേണ്ടി വരുന്നത്. അവരിൽ ചിലരെങ്കിലും ഇപ്പോൾ അറിയപ്പെടുന്നവരും തിരക്കുള്ളവരുമായ കലാ സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും സിനിമാക്കാർക്കും പരിസ്ഥിതി വാദികള്‍ക്കും ആവശ്യമായവ എഴുതികൊടുക്കുകയും അതിലൂടെ സമ്പാദ്യം കണ്ടെത്തുകയും സ്വന്തം സൃഷ്ടി മറ്റൊരാളുടെ പേരിലെങ്കിലും പുറത്തു വരുന്നത് കണ്ടു സംതൃപ്തിപ്പെടുകയുമാണ് ചെയ്യുന്നത്.

മീ ടൂ പോലെ ഇത്തരം സര്‍ഗ്ഗാത്മക ചോരണത്തെക്കുറിച്ച് ഒരു കാമ്പയിന്‍ ആരംഭിച്ചാല്‍ പല വിഗ്രഹങ്ങളും ഉടഞ്ഞു വീണേക്കാം.ജീവിക്കാനായി സര്‍ഗ്ഗാത്മക വിറ്റവരും സുഹൃത്തുക്കളെ സഹായിച്ചവരും ഒരു പോലെ പ്രതികളാകും ഒപ്പം തിരക്കഥകള്‍  മോഷ്ടിച്ച് വലിയ സിനിമാക്കരായവരും കുടുങ്ങും.അത്തരമൊരു പ്രചരണം തുടങ്ങുന്നതിനു ആദ്യ പടിയായി നമുക്ക് ഒരു സ്വയം വിചാരണ തുടങ്ങാം.ഒപ്പം ഇനിയെങ്കിലും അത്തരം സര്‍ഗ്ഗാത്മക ചോരണത്തിനു പ്രേരണയോ പ്രചോദനമോ വ്യാപാരികളോ ഗുണഭോക്താവോ ആകാതിരിക്കാന്‍ നമുക്ക് തീരുമാനിക്കാം.

NAZIM MOHAMMAD INDIANEWS 24

Leave a Reply