728-pixel-x-90-2-learn
728-pixel-x-90
<< >>

കത്രീന ആരെ വരിക്കും?

മുംബൈ: താരസുന്ദരി കത്രീന കൈഫ്‌ ആരെ വിവാഹം കഴിക്കും? അതോ ആരെയെങ്കിലും വിവാഹം കഴിക്കുമോ? ഉത്തരം കിട്ടാതെ വീര്‍പ്പുമുട്ടുകയാണ് ബോളിവുഡ്.
നടന്‍ രണ്‍ബീര്‍ സിങ്ങിനോടോപ്പം സ്പെയിനിലെ ബീച്ചില്‍ കത്രീന ബിക്കിനി ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ കാര്യങ്ങള്‍ക്കു ഒരു തീരുമാനമായി എന്ന് കരുതിയതാണ് ഹിന്ദി സിനിമാലോകം. എന്നാല്‍, ആരെയെങ്കിലും വിവാഹം കഴിക്കാന്‍ ഇതുവരെ താന്‍ തീരുമാനിച്ചിട്ടില്ലെന്ന് കട്ടായം പറഞ്ഞ് കത്രീന വീണ്ടും ബോളിവുഡിന്റെ മനസമാധാനം കെടുത്തി. അതിനിടെ മുന്‍കാമുകനായ സല്‍മാന്‍ ഖാനെ കത്രീന വിവാഹം ചെയ്യണമെന്ന പരസ്യ അഭ്യര്‍ത്ഥനയുമായി അമീര്‍ ഖാന്‍ രംഗത്ത് വന്നതോടെ എല്ലാം കൂടുതല്‍ കുഴഞ്ഞുമറിഞ്ഞു. അടുത്ത സുഹൃത്തായ അമീറിന്‍റെ അഭ്യര്‍ത്ഥനയോടും കത്രീന മനസ് തുറന്നിട്ടില്ല.
രണ്‍ബീറുമായി കത്രീന പ്രണയത്തിലാണെന്ന കരക്കമ്പി കുറെ നാളായി പറന്നുനടക്കാന്‍ തുടങ്ങിയിട്ട്. കുറെനാളായി, എവിടെ ചക്കരയുണ്ടോ അവിടെ ഈച്ചയുമുണ്ട് എന്ന് പറഞ്ഞതുപോലെ കത്രീന ഉള്ളിടതൊക്കെ രണ്‍ബീറുമുണ്ട്. പക്ഷേ ഇരുവരും ഇക്കാര്യം സമ്മതിച്ചിട്ടില്ല. ഇതിനിടയിലാണ് സ്പെയിനിലെ കടല്‍തീരത്ത് നിന്നുള്ള ചൂടന്‍ ചിത്രങ്ങള്‍ ഒരു മാധ്യമം പ്രസിദ്ധീകരിച്ചത്. ചുവന്ന ബിക്കിനി ധരിച്ച് കത്രീനയും ബര്‍മുഡയണിഞ്ഞ് രണ്‍ബീറും ഉല്ലസിക്കുന്നതായിരുന്നു ചിത്രങ്ങള്‍.
ഈ ഫോട്ടോകള്‍ കണ്ട കത്രീനയ്ക്ക് കലികയറി. തന്‍റെ സ്വകാര്യതയില്‍ കടന്നുകയറിയ മാധ്യമത്തിന് പ്രതിക്ഷേധം അറിയിച്ച് താരം കത്തയയ്ക്കുകയും ചെയ്തു. പക്ഷേ ഇന്ത്യയില്‍ ബീച്ച് ഇല്ലാത്തതുകൊണ്ടാണോ സ്പെയിനില്‍ പോയത്, രണ്‍ബീറിനെ ഒപ്പം കൂട്ടിയത് എന്ത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കത്രീന മറുപടി പറഞ്ഞില്ല.
ഇതിനിടെയാണ് കത്രീനയും സല്‍മാനും വിവാഹം കഴിക്കണമെന്ന അഭ്യര്‍ത്ഥനയുമായി അമീര്‍ഖാന്‍ ഇടയ്ക്ക് ചാടിയത്.  കത്രീനയുമൊന്നിച്ച് അഭിനയിക്കുന്ന ധൂം 3 സിനിമയുടെ ഗാനങ്ങള്‍ റിലീസ് ചെയ്യുന്ന ചടങ്ങിലായിരുന്നു അമീറിന്‍റെ ഈ ബോംബ്‌. അതും കത്രീനയെ സാക്ഷിനിര്‍ത്തി. താന്‍ ഇക്കാര്യം പലതവണ പറഞ്ഞിട്ടും സല്‍മാന്‍ ചെവിക്കൊള്ളുന്നില്ലെന്ന് പറഞ്ഞ അമീര്‍ പറയേണ്ടവര്‍ നേരിട്ട് പറഞ്ഞാല്‍ കാര്യങ്ങള്‍ സുഗമാമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
കരിയറിന്‍റെ ആദ്യനാളുകള്‍ക്കിടെ സല്‍മാനുമായി കത്രീന പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഇതുവരെ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടില്ല.

Leave a Reply