ഇത് ഇപ്പോൾ ബോളിവുഡ് പാപ്പരാസികൾ പരസ്പരം ചോദിക്കുന്ന ചോദ്യമാണ്. കാരണം, കത്രീനയുടെ നടപടികളിൽ നിന്ന് ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല. ഋത്വിക് റോഷന്റെ കുടുംബബന്ധം തകരാൻ കാരണം കത്രീനയാണെന്ന് വാർത്ത വന്നിരുന്നു. സൂസൈൻ പലതവണ ഈ ബന്ധത്തെ എതിർത്തെങ്കിലും ഫലമുണ്ടാകാത്തതിനെ തുടർന്നായിരുന്നു വേർപിരിയൽ. എന്നാൽ, അതേസമയം തന്നെയാണ് രൺബീറുമൊത്ത് സ്പെയിനിൽ അവധിക്കാലം ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതും.
സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ കത്രീന നേരെ പോയത് ആശുപത്രിയിൽ കിടക്കുന്ന ഋത്വിക്കിനെ കാണാനാണ്. ബാങ്ങ് ബാങ്ങ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഋത്വിക് ആശുപത്രിയിലായത്. ഷെഡ്യൂൾ നീണ്ടാൽ പിണങ്ങുന്ന കത്രീന ബാങ്ങ് ബാങ്ങിന്റെ കാര്യത്തിൽ യാതൊരു വിമുഖതയും കാട്ടാത്തതും അവരോട് അടുത്ത വൃത്തങ്ങളെ അമ്പരപ്പിക്കുന്നു.
ഒപ്പം ഒന്നുകൂടിയുണ്ട്, രൺബീറിനൊപ്പം വീണ്ടുമൊരു അവധിക്കാലം ആഘോഷിക്കാൻ പോവുകയാണ് കത്രീന. അതും ശ്രീലങ്കയിൽ. ബാങ്ങ് ബാങ്ങിന്റെ ഷൂട്ടിഗുമായി ബന്ധപ്പെട്ട് കരീന മണാലിയിലും ബോംബെ വെൽവെറ്റിലഭിനയിക്കാൻ രൺബീർ ശ്രീലങ്കയിലുമാണ്.
പാപ്പരാസികളുടെ തല പുകയാൻ ഇതിലും വലുത് വേണോ? എന്തായാലും സൗന്ദര്യത്തിൽ നായകന്മാരെ വട്ടം കറക്കുന്നതുപോലെ പ്രണയകാര്യത്തിൽ കത്രീന മാധ്യമങ്ങളെയും വട്ടം കറക്കുന്നു.
ASHA M INDIANEWS24