jio 800x100
jio 800x100
728-pixel-x-90
<< >>

കത്തോലിക്കാ സഭ വഴി തെളിച്ചു കൊടുത്ത ‘വിശുദ്ധ നരകം’

നരകം പാപികള്‍ക്കുള്ളതാണ് ……അതുകൊണ്ട് നരകം വിശുദ്ധമാണെങ്കിലും അല്ലെങ്കിലും യുക്തി ഭദ്രമായി ചിന്തിക്കുന്നവര്‍ ചറപറ കല്ലെറിയട്ടെ.ഗെയില്‍ ട്രെഡ്വല്‍ എന്ന ഓസ്ട്രേലിയക്കാരിയായ മുന്‍ സന്യാസിനി ചൂണ്ടിക്കാണിച്ച വിശുദ്ധ നരകത്തിലേക്ക് മാത്രമേ കല്ലെറിയു എന്നാരും വാശി പിടിക്കരുത്.

പാപികളെ കല്ലെറിയുന്ന കാര്യത്തിലെങ്കിലും നമ്മള്‍ മലയാളികള്‍ മതേതര ഭാവം സൂക്ഷിക്കണം.ഇതൊരപേക്ഷയാണ്.വിശുദ്ധ നരകത്തിലേക്ക് എറിയാന്‍ ഉന്നം പിടിച്ചു ഓങ്ങി നില്‍ക്കുന്നവര്‍ ഉപേക്ഷ വിചാരിക്കരുത്.മലയാളിയായ നമ്മുടെ സ്വന്തം സിസ്റ്റര്‍ ജസ്മി കണ്ട നരകത്തെകുറിച്ചും, അനുഭവിച്ച  യാതനകളെ കുറിച്ചും പറഞ്ഞപ്പോള്‍ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്നു ഫെയിസ് ബുക്കിലോട്ടു ഇത് പോലെ കല്ലെറിഞ്ഞിരുന്നോ????

2009 ല്‍ ആണ് അമേന്‍ എന്ന പുസ്തകം പുറത്തിറങ്ങിയത്. കത്തോലിക്കാ സഭയില്‍ നടക്കുന്ന നരക കിരാത അനുഭവങ്ങളെ കുറിച്ച് സിസ്റ്റര്‍ ജസ്മി ‘അമേന്‍’ എഴുതിയ കാലത്ത് ഫെയിസ് ബുക്ക് ഇത്രയും ജനകീയമായിട്ടില്ല എന്നത് ശരി തന്നെ.ഇപ്പോഴും വൈകിയിട്ടില്ല.വിശുദ്ധ നരകത്തിലോട്ട് നാല് കല്ലെറിയുമ്പോള്‍ സിസ്റ്റര്‍ ജസ്മി പറഞ്ഞ ആ നരകത്തിലോട്ട് ഒരെണ്ണം എങ്കിലും എറിയൂ.ഭൂരിപക്ഷ ആത്മീയ നരകത്തിനുള്ളത് ഭൂരിപക്ഷത്തിനു… ന്യൂനനപക്ഷ ആത്മീയ നരകത്തിനുള്ളത് ന്യൂനപക്ഷത്തിനു.

ആത്മിയവ്യാപാരത്തിന്റെ മൊത്ത കച്ചവട കേന്ദ്രമായി കേരളം ഇന്ന് മാറിയിട്ടുണ്ട്.പ്രവാസി മലയാളികള്‍ പോലും അതിന്റെ ചില്ലറ വ്യാപാരികളാണ് എന്നതില്‍ സംശയം ഇല്ല.

നമ്മള്‍ മലയാളികള്‍ താമസിക്കുന്നയിടം ഭ്രാന്താലയം ആണ് എന്ന് സ്വാമിവിവേകാനന്ദന്‍ പറഞ്ഞിട്ട് അധികകാലം ആയില്ല.ഭ്രാന്ത് വന്ന മനുഷ്യര്‍ക്ക് അത് വീണ്ടും വരാന്‍ സാധ്യത കൂടുതലാണ്.പണ്ട് ചാതൂര്‍വര്‍ണ്യ ഭ്രാന്തായിരുന്നു.ഇപ്പോള്‍ ഇളകിയിരിക്കുന്ന ഭ്രാന്ത് കുറച്ചു കൂടിയ ഇനമാണ്.

ഇതിനു തുടക്കം കുറിച്ചത് സുധാമണിയും കൂട്ടരും ആണ് എന്ന് ധരിക്കരുത്.രോഗശാന്തി,ധ്യാനം,പോട്ട മോഡല്‍ ,സന്യാസ ജീവിതം തിരഞ്ഞെടുത്ത സ്ത്രീകളെ താമസിപ്പിക്കാന്‍ മഠങ്ങള്‍ ,അനാഥമന്ദിരങ്ങള്‍ ,വിദേശസഹായം.ഇത്രയുമൊക്കെ ആയിക്കഴിഞ്ഞാല്‍ പിന്നെ കടകള്‍ തുറന്നു കച്ചവടം ആരംഭിക്കാം.വിദ്യാഭ്യാസ കച്ചവടം ,ആതുര സേവന കച്ചവടം,ഭൂമി കച്ചവടം.ഇതിനൊക്കെ തുടക്കം കുറിച്ചത് കേരളത്തിലെ ക്രൈസ്തവ സഭകളാണ്.

പിന്നെ ഇതിനെയൊക്കെ ആരെങ്കിലും ചോദ്യം ചെയ്താല്‍ പിതാവിനെ ആക്ഷേപിച്ചു എന്ന് ക്രൈസ്തവര്‍ ആദ്യം പറഞ്ഞു. അമ്മയെ ആക്ഷേപിച്ചു എന്ന് അമൃതാ ശിഷ്യര്‍ പിന്നിട് പറഞ്ഞു .ആ പ്പല്ലവി ഇപ്പോള്‍ കൂടുതല്‍ പറയുന്നതും അമൃത ശിഷ്യര്‍ തന്നെ.പോരാത്തതിന് മാനഹാനി ഉണ്ടാക്കി എന്ന് പറഞ്ഞു ഗോതുമ്പുണ്ട തീറ്റിക്കാന്‍ നോക്കുന്ന കാര്യത്തിലും വിശുദ്ധ നരകത്തിനു വഴികാട്ടിയായത് ക്രൈസ്തവ സഭകള്‍ തന്നെയാണ്.ഓര്‍ക്കുന്നില്ലേ മുംബയില്‍ ‘വിശുദ്ധ കണ്ണുനീര്‍ ‘ഉണ്ടായത് മോശം പ്ലംബിംഗ് മൂലം സംഭവിച്ചതാണ് എന്ന് തെളിയിച്ചതിനു സനല്‍ ഇടമറുകിന് എതിരെ നാട് നീളെ നടന്നു കേസ് കൊടുത്തത്.വിദേശ രാജ്യങ്ങളിലെ പ്രമുഖ മാദ്ധ്യമങ്ങള്‍ പോലും അത് പ്രസിദ്ധികരിച്ചു.http://www.theguardian.com/world/2012/nov/23/india-blasphemy-jesus-tears

ഇവരുടെയൊക്കെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അമ്മയുടെ അല്ലെങ്കില്‍ അച്ചന്‍റെ സേവകര്‍ മാത്രമാണ്.അതുകൊണ്ട് ശമ്പളം ഒന്നും കൂടുതല്‍ ചോദിക്കരുത്.ചോദിച്ചാല്‍ കോതമംഗലത്തെ ആശുപത്രിയില്‍ സംഭവിച്ചത് പോലെയുള്ള അനുഭവം ആയിരിക്കും.പാവപ്പെട്ട കുടുംബത്തിലെ നേഴ്സുമാര്‍ കെട്ടിടടത്തിന്റെ മുകളില്‍ നിന്നും ചാടി ചാകും എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാന്‍ നിന്നപ്പോഴും നയാ പയിസ കൂട്ടി കൊടുക്കില്ല എന്ന് ദൈവത്തെ സാക്ഷി നിര്‍ത്തി ആണയിട്ടു .ഒടുവില്‍ പ്രതിപക്ഷ നേതാവും നാട്ടുകാരും ഒക്കെ ചേര്‍ന്ന് വടി വെട്ടിയപ്പോഴാണു മനുഷ്യത്വം ഉണര്‍ന്നത്.

ആ കാര്യത്തില്‍ ഭൂരിപക്ഷ അത്മിയ കച്ചവടക്കാര്‍ നല്ല അന്തസ്സുള്ള പെരുമാറ്റം ആയിരുന്നു.കോതമംഗലത്ത് ന്യൂനപക്ഷ അത്മീയക്കാര്‍ ചെയിതപോലെ ആത്മഹത്യയിലേക്ക് ഒന്നും തള്ളി വിടാന്‍ നോക്കിയില്ല.ചര്‍ച്ചക്ക് വന്ന പാടെ കയ്യും, കാലും, നടുവും, തല്ലിയോടിച്ചു.അത് കൊണ്ട് അവര്‍ ആത്മഹത്യ ചെയ്യാന്‍ മാത്രമല്ല എഴുനേറ്റു നടക്കാന്‍ പോലും ശ്രമിച്ചില്ല.അല്ലെങ്കില്‍ തന്നെ നരകത്തില്‍ ചെന്ന് ശമ്പളം കൂട്ടി ചോദിച്ചാലുള്ള അവസ്ഥ വിശ്വാസികളോട് വിശദീകരിക്കേണ്ട കാര്യം ഇല്ലല്ലോ.

കേരളത്തെ വീണ്ടും വിശുദ്ധ നരകമാക്കി തീര്‍ത്തതില്‍ കേരളത്തിലെ ക്രസ്തവ സഭകള്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ പുത്തന്‍കൂറ്റുകാരായ നേതാക്കള്‍ക്ക് വലിയ പങ്കുണ്ട്.ഇന്ന് അമൃതാനന്ദമയി നടത്തുന്ന മിക്കവാറും എല്ലാ കച്ചവടങ്ങള്‍ക്കും മുന്‍പേ നടന്നു വഴി വെട്ടി കൊടുത്തത് കേരളത്തിലെ ക്രൈസ്തവ സഭകള്‍ ആണ്.വിദേശ സഹായം മുതല്‍ വിദ്യാഭ്യാസ കച്ചവടം വരെയുള്ള കാര്യങ്ങള്‍ ന്യൂനപക്ഷ അവകാശം എന്ന ഉമ്മാക്കി കാണിച്ചു ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി നേടിയെടുത്തപ്പോള്‍ അമൃതാനന്ദമയി മഠത്തിലെ ബുദ്ധികേന്ദ്രങ്ങള്‍ നിശബ്ദരായി ഇരുന്നു.എന്നാല്‍ കച്ചവടം കൊഴുത്തപ്പോള്‍ ‘ന്യൂനപക്ഷങ്ങള്‍ക്ക് പോലും ഉണ്ട് ‘ എന്ന കാരണം കാണിച്ച് കേന്ദ്ര കേരളാ സര്‍ക്കാരുകളില്‍ നിന്നും അവര്‍ ന്യൂനപക്ഷങ്ങളെക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയിത് കൂട്ടി.ഉദാഹരണത്തിനു സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സ്വതന്ത്ര കച്ചവടത്തിനു വേണ്ടി പട നയിച്ചത് കേരളത്തിലെ ക്രൈസ്തവ സഭകള്‍ ആണ്.പക്ഷേ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സീറ്റ് കച്ചവടം നടത്തുന്നത് അമൃതാ മെഡിക്കല്‍ കോളേജും.

പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വിജയം കണ്ട നവോത്ഥാന പ്രസ്ഥാനം, മത നേതാക്കളോട് ചോദ്യം ചോദിക്കാനും എന്തിനെയും ഏതിനെയും പരിക്ഷണ-നിരീക്ഷണങ്ങള്‍ക്ക്  വിധേയമാക്കാനുള്ള അവകാശവും നേടിയെടുത്തു.പക്ഷേ കേരളം ഭ്രാന്താലയമായി തന്നെ തുടര്‍ന്നു.ഇരുപതാം നുറ്റാണ്ടില്‍ കേരളത്തിന്‍റെ ഭ്രാന്ത് മാറ്റാന്‍ കുറെ നല്ല സമൂഹ്യ പരിഷ്കര്‍ത്താക്കളും അതിനു തുടര്‍ച്ചയായി വന്ന പുരോഗമന പ്രസ്ഥാനങ്ങളും സാമുഹിക മുന്നോക്ക സംസ്ഥാനമായി കേരളത്തെ വളര്‍ത്തിയെടുത്തു.

വര്‍ത്തമാന കാലത്ത് ആത്മീയ വ്യാപാരികള്‍ എല്ലാവരും കൂടി ചേര്‍ന്ന്‍ കേരളത്തില്‍ കൂടിയ ഇനം ഭ്രാന്തിന്റെ രോഗാണുക്കള്‍ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നു .ആ രോഗാണുക്കള്‍ വിശുദ്ധ നരകങ്ങള്‍ തീര്‍ക്കുന്നു.ചൊല്ലുന്ന പ്രാര്‍ത്ഥനയുടെ ഭാഷയിലും, ഉടുക്കുന്ന തുണിയുടെ നിറത്തിലും, പാട്ടിന്റെ ഈണത്തിലും മാത്രമാണ് ഇവര്‍ക്ക് വ്യത്യാസം ഉള്ളത്.സത്താപരമായി ഇവരെല്ലാം അരാജകത്വത്തിന്റെ പ്രചാരകരാണ്‌.

ഒരു മഹാമാരി പോലെ മലയാളികളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പകര്ച്ചവ്യാദിയാണ് ഇത്.ചെറിയ കല്ലുകളും, നെല്ലിക്കാ തളവും ഒന്നും ഇതിനു മതിയാകില്ല.വൈദ്യുതി തരംഗം പോലെ ശക്തമായ ചികിത്സയാണ് ഈ കൂടിയ ഇനം ഭ്രാന്തിനു ആവശ്യം.

ആരാന്റെ അമ്മക്ക് ‘ഭ്രാന്ത്’ വന്നതില്‍ സന്തോഷിച്ചു കല്ലെറിയുന്നവര്‍ തങ്ങളുടെ സങ്കുചിത വര്‍ഗ്ഗിയ വികാരങ്ങളില്‍ നിന്നും സ്വയം രക്ഷ നേടി ഇതിനെതിരെ പ്രതികരിക്കണം.ഭ്രാന്ത്‌ പ്രചരിപ്പിക്കുന്ന ഓരോരൂത്തരെയും കല്ലെറിഞ്ഞു ഓടിച്ചില്ലെങ്കില്‍ വിശുദ്ധ നരകങ്ങള്‍ ഇനിയും അതിന്റെ അതിര്‍ത്തികള്‍ വികസിപ്പിക്കും.’അമ്മയാണേ സത്യം’.

 

5 Responses to കത്തോലിക്കാ സഭ വഴി തെളിച്ചു കൊടുത്ത ‘വിശുദ്ധ നരകം’

 1. Alex Kaniamparambil Reply

  February 26, 2014 at 1:52 PM

  Excellent article. Indeed well written.. It is a pity that the author has not put his real name. It would have given more credibility.

 2. Sebastian Vattamattam Reply

  February 26, 2014 at 3:52 PM

  Yes, though anonymous, this article raises many valid points. The Catholic Church in Kerala has acquired enormous Socio-economic power with which it can subdue any move against its Spiritual Industry.

 3. bindu Reply

  February 27, 2014 at 8:33 AM

  ഫേസ് ബുക്കിൽ ഫ്രണ്ട്സിന്റെ നിർബന്ധം കൊണ്ട് മെമ്പർ ആയി ,സൗഹൃദം പുതുക്കുക എന്നല്ലാതെ ,വേറൊന്നും വിചാരിച്ചിരുന്നില്ല,,പല ചാനലുകളിലയും ന്യൂസ്‌ കേള്ക്കാറുണ്ട് , താരതമ്യം മനസ്സിൽ ചെയ്തിട്ടുണ്ട് ,ഇതൊക്കെ തലപ്പന്തിലുള്ളവരുടെ കളി . എന്നെ കരുതിയിട്ടുള്ളൂ , മന്ഷ്യനു ഒരു മനുഷ്യമതം എന്നാ ഒരു മതം പോരെ ,സോഷ്യൽ workukal അത് വേണ്ടവര്ക്ക് എത്തി ചേരണം , എന്നത്മര്തമായ്ആഗ്രഹിക്കാറുണ്ട് , പക്ഷെ facebookkile പ്രതികരണങ്ങൾ , ഒരു വര്ഗതിനെ മാത്രം കേന്ത്രി കരിച്ചയപ്പോൾ, അതും അതിരുകടന്ന പ്രതികരണങ്ങൾ , പിന്നെ എല്ലാവരയും പോലെ അകത്തമ്മ ചമാഞ്ഞിരിക്കണമെന്നു തോനിയില്ല, പ്രതികരിച്ചിട്ടുണ്ട് , ജാതിയും മതവും നോക്കാതെ , ക്രിമിനൽ സ്വഭാവം ഉള്ളവര എല്ലാവരും പിടിക്കപ്പെടണം , എന്നത്മര്തമായ് ആഗ്രഹിക്കുന്നു.
  എങ്കിലും ചിലര് , ഒന്നോ , രണ്ടോ ആൾക്കാർ , മതേതരമായ് , പ്രതികരിച്ചതിൽ നന്ദി.

 4. ps thomas Reply

  March 2, 2014 at 11:21 AM

  relevent criticisam

 5. Daniel MK Piravom Reply

  March 3, 2014 at 11:46 PM

  Reveal more and more facts and related stories

Leave a Reply