728-pixel-x-90-2-learn
728-pixel-x-90
<< >>

കണ്ണൂർ രാഷ്ട്രീയവുമായി ബ്ളസി, ഒപ്പം ഫഹദും നസ്രിയയും

കളിമണ്ണിലെ വിവാദങ്ങൾ കെട്ടടങ്ങും മുൻപു തന്നെ ചൂടൻ രാഷ്ട്രീയവുമായി എത്തുകയാണ് ബ്ളസി. കണ്ണൂർ രാഷ്ട്രീയത്തിലെ കലങ്ങിമറിയലുകൾ പ്രമേയമാക്കിയുള്ള തന്റെ പുതിയ ചിത്രത്തിൽ ബ്ളസി നായകനായി കണ്ടെത്തിയത് ഫഹദ് ഫാസിലിനെയാണ്. ഒരു ഇന്ത്യൻ പ്രണയകഥയിൽ തമാശ കലർന്ന രാഷ്ട്രീയക്കാരനായാണ് ഫഹദ് എത്തിയതെങ്കിൽ ഇതിൽ ചൂട് കൂടുമെന്നുറപ്പ്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ നസ്രിയയാണ് നായിക. ബെന്യാമിന്റെ ആടുജീവിതം ആസ്പദമാക്കിയുള്ളതാണ് അടുത്ത സിനിമയെന്ന് ബ്ളസി പറഞ്ഞിരുന്നുവെങ്കിലും അതിനുമുൻപേ ഈ പ്രോജക്ട് ഏറ്റെടുക്കുകയായിരുന്നുവെന്നറിയുന്നു.ആദ്യമായാണ്  ഫഹദും നസ്രിയയും ഒന്നിക്കുന്നത്.

ASH INDIANEWS24

 

Leave a Reply