728-pixel-x-90-2-learn
728-pixel-x-90
<< >>

കണ്ണൂരില്‍ എല്‍ ഡി എഫ് മേയറും യു ഡി എഫ് ഡെപ്യൂട്ടി മേയറും

കണ്ണൂര്‍:സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യത്തെ കോര്‍പ്പറേഷനായ കണ്ണൂരില്‍ മേയര്‍ എല്‍ ഡി എഫിന്റേതാണെങ്കില്‍ ഡെപ്യൂട്ടി മേയര്‍ യു ഡി എഫില്‍ നിന്ന്.ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും തുല്യം വോട്ടുകളാണ് ലഭിച്ചത്.തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി കൗണ്‍സിലിലെത്തിയ സി സമീറാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലെ ആദ്യ ഡെപ്യൂട്ടി മേയര്‍.ബുധനാഴ്ച്ച ആദ്യം നടന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്റെ നിര്‍ണായകമായ പിന്തുണയോടെ സി പി എമ്മിലെ ഇ പി ലത തെരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്നു നടന്ന ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് വിട്ടുനിന്നു.

55 അംഗ കൗണ്‍സിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലേത്.നവംബര്‍ ഏഴിന് ഫലം വന്നപ്പോള്‍ 27 സീറ്റ് എല്‍ ഡി എഫും അത്രയും തന്നെ സീറ്റ് യു ഡി എഫും പിടിച്ചു.നിര്‍ണായകമായ ഒരു സീറ്റില്‍ ജയിച്ചുകയറിയത് കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ്.കോണ്‍ഗ്രസ് ഭരണം പിടിക്കാനായി രാഗേഷിനെ ആവുന്നത്ര അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടതായി അറിയുന്നു.എന്നിട്ടും ഫലം കണ്ടില്ല.

ഈ അവസരത്തിലാണ് ബുധനാഴ്ച്ച കോര്‍പ്പറേഷനുകളില്‍ ഭരണം ഉറപ്പിക്കാന്‍ കൗണ്‍സില്‍ അംഗങ്ങളുടെ വോട്ടെടുപ്പ് നടന്നത്.മേയര്‍ തെരഞ്ഞെടുപ്പില്‍ രാഗേഷിന്റെ വോട്ട് എല്‍ ഡി എഫിന് ലഭിച്ചു.തുടര്‍ന്ന് നടന്ന ഡെപ്യൂട്ടി മേയര്‍ക്കായുള്ള വോട്ടെടുപ്പില്‍ നിന്നും അദ്ദേഹം വിട്ടു നിന്നതോടെ ഇരു മുന്നണിയിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടുകള്‍ ലഭിച്ചു.ഒടുവില്‍ നറുക്കെടുപ്പിലൂടെ ഡെപ്യൂട്ടി മേയറെ നിര്‍ണ്ണയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

INDIANEWS24,COM Kannur

Leave a Reply