jio 800x100
jio 800x100
728-pixel-x-90
<< >>

കണ്ണൂരില്‍ സംഘര്‍ഷം:

കണ്ണൂര്‍: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ യു.ഡി.എഫിന്‍െറ പ്രതികരണങ്ങളും എതിര്‍ പ്രചാരണങ്ങളുമായി കണ്ണൂര്‍ ജില്ലയില്‍ ചില ഗ്രാമങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. കോണ്‍ഗ്രസിന്‍െറ പ്രതിഷേധ ദിനമായ ഇന്നലെ ചിലേടത്ത് നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി.
കോളജുകളില്‍ കെ.എസ്.യു പഠിപ്പ് മുടക്കും ചിലേടത്ത് കശപിശയായി.
സംഭവ ദിവസം ആക്രമിക്കപ്പെട്ട കണ്ണൂര്‍ പഴയസ്റ്റാന്‍ഡ് പരിസരത്തെ എന്‍.ജി.ഒ ഓഫിസിന് നേരെ ഇന്നലെയും രണ്ടു തവണ കല്ളേറ് നടന്നു. രാവിലെ പഠിപ്പ് മുടക്കിയ കെ.എസ്.യു പ്രവര്‍ത്തകര്‍ എന്‍.ജി.ഒ ഓഫിസിന്‍െറ ചില്ലുകള്‍ കല്ളെറിഞ്ഞ് തകര്‍ത്തപ്പോള്‍ വൈകീട്ട് കണ്ണൂര്‍ ടൗണില്‍ പ്രതിഷേധ യോഗത്തിന് പിരിഞ്ഞ് പോയവരും കല്ളേറ് നടത്തി. പ്രതിഷേധ യോഗം പകര്‍ത്താനത്തെിയ കൈരളി വാഹനത്തിന് നേരെ ആക്രമണ ഭീഷണി ഉയര്‍ന്നതിനാല്‍ വന്‍ പൊലീസ് വ്യൂഹം എത്തി നിയന്ത്രിച്ചു. പ്രതിഷേധ യോഗവും സംഘര്‍ഷവും ഭയന്ന് സ്റ്റേഡിയം പരിസരത്തെ വ്യാപാര സ്ഥാപനങ്ങള്‍ സന്ധ്യയോടെ അടഞ്ഞു.

www.indianews24.co.uk

Leave a Reply