728-pixel-x-90-2-learn
728-pixel-x-90
<< >>

കണ്ണൂരില്‍ മൂന്ന് മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍

പയ്യന്നൂര്‍:കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയഅക്രമങ്ങള്‍ കൊലപാതകങ്ങളാകുന്നു.തിങ്കളാഴ്ച്ച രാത്രിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പയ്യന്നൂരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.വ്യത്യസ്ത അക്രമങ്ങളില്‍ ഒരു സി പി എംകാരനും ഒരു ബി എം എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

രാമന്തളി കുന്നരുവില്‍ കാരന്താട്ട് ചുള്ളേരി വീട്ടില്‍ സി വി ധനരാജിനെ(38)യാണ് വീട്ടുകാര്‍ക്ക് മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയത്.സി പി എം പ്രവര്‍ത്തകനായ ധനരാജിനെ ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ സംഘം മുഖംമൂടി ധരിച്ചാണ് ആക്രമിച്ചത്.തിങ്കളാഴ്ച്ച രാത്രി പത്തോടെയായിരുന്നു സംഭവം.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് രാത്രി ഒരു മണിയോടെ അന്നൂര്‍ സ്വദേശിയായ ബി എം എസ് പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രന്‍(52) വെട്ടേറ്റു മരിച്ചത്.ബി എം എസ് പയ്യന്നൂര്‍ മേഖലാ പ്രസിഡന്റും ടൗണിലെ ഓട്ടോ ഡ്രൈവറും ആണ് രാമചന്ദ്രന്‍.

സംഭവത്തിന്റെ ചുവടുപിടിച്ച് പയ്യന്നൂര്‍ മേഖലയില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറുകയാണ്.ധനരാജിന്റെ മരണത്തില്‍ പ്രതിഷേധാത്മകമായി പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ സി പി എം ചൊവ്വാഴ്ച്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

INDIANEWS24.COM Kannur

Leave a Reply