728-pixel-x-90-2-learn
728-pixel-x-90
<< >>

കണ്ണൂരില്‍ ട്രെയിനിനകത്ത് യുവതിയെ കത്തിച്ചുകൊല്ലാന്‍ ശ്രമം

കണ്ണൂര്‍:ട്രെയിനുള്ളില്‍ വച്ച് യുവതിയെ തീവെച്ചുകൊലപ്പെടുത്താന്‍ ശ്രമം.നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി സ്വദേശിനി പാത്തു എന്ന ഖദീജ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.പ്രതിയെന്ന് സംശയിക്കുന്നയാള്‍ സംഭവം നടന്നയുടനെ ട്രെയിനില്‍ നിന്നും ഇറങ്ങിയോടി.ഇയാള്‍ക്കായി റെയില്‍വേ ആര്‍ പി എഫും പോലീസും തെരച്ചില്‍ നടത്തുന്നു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.40ന് കണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം പൊള്ളലേറ്റ യുവതി കണ്ണൂര്‍ റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയോടവെയാണ് അപകടം കണ്ടത്.ഈ സമയം സ്റ്റേഷനില്‍ ആളുകള്‍ കുറവായിരുന്നു.ഉടന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച ഖദീജയെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

യുവതി ട്രെയിനില്‍ നിന്നും ഇറങ്ങിയോടിയ അതേ സമയത്ത് തന്നെ മറ്റൊരു യുവാവും ഇതേ ബോഗിയില്‍ നിന്നും ചാടിയിറങ്ങി ഓടി മറഞ്ഞതായി പറയപ്പെടുന്നുണ്ട്.സ്റ്റേഷനില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.സംഭവം അറിഞ്ഞത് മുതല്‍ ആര്‍ പി എഫിനൊപ്പം അന്വേഷണം നടത്തുന്ന ലോക്കല്‍ പോലീസ് കണ്ണൂര്‍ താവക്കരയിലെ പുതിയ ബസ്സ്റ്റാന്‍ഡ്,പഴയ ബസ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വ്യാപകമായ തെരച്ചില്‍ നടത്തി.ബോഗിയില്‍ യുവതി ഇരുന്ന സീറ്റ് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്.ട്രെയിനിന്റെ ചില ഭാഗത്തും കത്ത് പിടിച്ച ലക്ഷണങ്ങളുണ്ട്.

സംഭവത്തെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചിന് ഇവിടെ നിന്നും പുറപ്പെടേണ്ട കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിന്‍ അനിഷ്ട സംഭവം നടന്ന ബോഗി വേര്‍പ്പെടുത്തിയശേഷം 5.45 ഓടെയാണ് പുറപ്പെട്ടത്.

ഖദീജയുടെ മൊഴിയെടുത്ത ശേഷമേ കൂടുതലെന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.കുറച്ച് നാളുകളായി ഖദീജ കണ്ണൂരില്‍ വന്ന് പോകുന്നത് പതിവാണെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.സംഭവത്തിനു പിന്നില്‍ സദാചാര പോലീസ് ഇടപടെലാണോയെന്നും സംശയിക്കേണ്ടതുള്ളതായി വര്‍ത്തകള്‍ പരക്കുന്നുണ്ട്.ഈ വഴിക്കും പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.മറ്റ് യാത്രക്കാരില്‍ നിന്നുള്ള മൊഴിയില്‍ നിന്നാണ് യുവതി ഇവിടെ സ്ഥിരം വന്നുപോകുന്നതായുള്ള സൂചനകള്‍ ലഭിച്ചത്.

INDIANEWS24.COM KANNUR

Leave a Reply