728-pixel-x-90-2-learn
728-pixel-x-90
<< >>

കണ്ണൂരില്‍ എസ് ഐയുടെ വീടിനു ബോംബ്‌ എറിഞ്ഞു

കണ്ണൂര്‍:  മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത എസ്.ഐയുടെ കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. ആക്രമണ സമയത്ത് എസ്.ഐയും കുടുംബവും ക്വാട്ടേഴ്‌സില്‍ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. ബോംബേറില്‍ ക്വാട്ടേഴ്‌സിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
 
കേസിലെ പ്രധാന പ്രതിയായ രജീഷിനെ പയ്യോളിയില്‍ വെച്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
 
ഒക്‌ബോര്‍ 27 നാണ് പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത്. ഇടത് പ്രവര്‍ത്തകരുടെ കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലും പരിക്കേറ്റിരുന്നു.

Leave a Reply