jio 800x100
jio 800x100
728-pixel-x-90
<< >>

കണ്ണില്ലാത്ത പ്രേമവുമായി കാമുകി

പ്രേമത്തിന് കണ്ണില്ല സ്നേഹിതാ എന്ന ടാഗ് ലൈനുമായി എത്തിയ  കാമുകി എന്ന ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.കണ്ണ് കാണാത്ത ഹരിയോടുള്ള അച്ചാമ്മയുടെ പ്രണയമാണ് സിനിമയുടെ പ്രമേയം. കണ്ണ് കാണാത്തവർക്കും സമൂഹത്തിൽ ജീവിക്കാൻ കഴിയുമെന്ന സന്ദേശത്തോടൊപ്പം വിദ്യാര്‍ഥികളുടെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് കൂടി ചിത്രം വാചാലമാകുന്നു. കോമഡിയും പ്രണയവും ചേർന്നൊരു കളർഫുൾ ചിത്രമോരുക്കാനാണ് സംവിധായകന്‍ ബിനു എസ് ശ്രമിച്ചിരിക്കുന്നത്.അച്ചാമ്മയായി എത്തിയ അപർണ്ണാ ബാലമുരളി  പതിവ് ശൈലിയില്‍ തിളങ്ങി.അന്ധനായ ഹരിയുടെ വേഷത്തിലാണ് അസ്ക്കര്‍ അലി എത്തുന്നത്.ബൈജുവും  ഡോ.റോണി ഡേവിഡും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി.കാവ്യ സുരേഷ്, പ്രദീപ് കോട്ടയം, ബിനു അടിമാലി, ഡെയൻ ഡേവിസ്, സിബി, അനീഷ് വികടൻ, റോസ് ലിൻ ,അയിര കിഷോർ തുടങ്ങിയവരാണ് ഇതര താരങ്ങള്‍.

ഈ ചിത്രം ഇതിഹാസ ,സ്റ്റൈൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനു. എസ് സംവിധാനം ചെയ്യുന്ന  കാമുകി നിര്‍മ്മിച്ചിരിക്കുന്നത് ഉൻമേഷ് ഉണ്ണികൃഷ്ണനാണ്.തിരക്കഥയിലെയും ആഖ്യാനത്തിലെയും ബലഹീനതകളെ ഒരു പരിധി വരെ മറി കടക്കാന്‍ എഡിറ്റര്‍ സുധി മാഡിസനും അസോസിയേറ്റ് എഡിറ്റര്‍ സഞ്ജയ്‌ ജയപ്രകാശിനും കഴിഞ്ഞിട്ടുണ്ട്.റോമിന്‍ ഭാസ്കര്‍ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദറാണ്.ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. KK 2

INDIANEWS24  MOVIES DESK

Leave a Reply