728-pixel-x-90-2-learn
728-pixel-x-90
<< >>

കണക്കുകള്‍ പുറത്തുവന്നു; നോട്ട് നിരോധനം ഫലംചെയ്തില്ല

ന്യൂഡല്‍ഹി: രാജ്യത്തെ കള്ളനോട്ടുകള്‍ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് പരിഷ്‌കരണം വലിയ ചലനമുണ്ടാക്കിയില്ലെന്ന് റിസര്‍വ് ബാങ്ക്(ആര്‍ ബി ഐ)റിപ്പോര്‍ട്ട്‌. നോട്ട് നിരോധനത്തിനു ശേഷം ആദ്യമായി ഇന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയ കണക്കുകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകുന്നത്.

കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് നിരോധനത്തോടെ അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി.15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് അസാധുവാക്കിയത്. ഇതിനു ശേഷം 15.28 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ തിരിച്ച് ബാങ്കിലേക്ക് എത്തിയെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. അതായത് തിരിച്ചു ബാങ്കുകളിലേക്ക് വരാത്തത്ത് 16,000 കോടി രൂപ മാത്രം.

ഇതോടൊപ്പം കള്ളനോട്ട് കാര്യമായി പിടിക്കാനായിട്ടില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 7,62,072 എണ്ണം കള്ളനോട്ടുകളാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകളില്‍ എത്തിയത്. എന്നാല്‍ എത്ര രൂപയുടെ കള്ളനോട്ടാണ് കണ്ടെത്താനായത് എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല. നോട്ട് അസാധുവാക്കല്‍ കള്ളപ്പണത്തേയും കള്ള നോട്ടുകളേയും നേരിടാനെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. പുതിയ 2000, 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രം എണ്ണായിരം കോടി രൂപ ചിലവാക്കിയത്. ഇതുവഴി കള്ളപ്പണവും കള്ളനോട്ടും പ്രതീക്ഷിച്ച പോലെ കണ്ടെത്താനായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

INDIANEWS24.COM Kochi

Leave a Reply