jio 800x100
jio 800x100
728-pixel-x-90
<< >>

കടല്‍ക്കൊല: കേസില്‍നിന്ന് ഒഴിവാക്കണമെന്ന് നാവികര്‍

ന്യൂഡല്‍ഹി: കേരളതീരത്ത് രണ്ട് മീന്‍പിടിത്ത തൊഴിലാളികളെ വെടിവെച്ചുകൊന്നു എന്ന കേസില്‍നിന്ന് ഇറ്റാലിയന്‍ നാവികരെ ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ ഗൂഡാലോചന നടക്കുന്നതായി സംശയം. കേസില്‍നിന്ന് ഒഴിവാക്കി നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇറ്റാലിയന്‍ നാവികരുടെ ഹര്‍ജി. ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പാലിക്കാത്ത സാഹചര്യം മുതലെടുത്താണ് ഇറ്റാലിയന്‍ നാവികരുടെ നീക്കം.

സുപ്രീംകോടതി നിര്‍ദ്ദേശം വന്ന് ഒരു വര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ല. കടല്‍സുരക്ഷാ നിയമമായ ‘സുവ’ പ്രകാരം നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ അനുവദിക്കണമെന്ന എന്‍ഐഎ ആവശ്യത്തിന്മേല്‍ ആഭ്യന്തര മന്ത്രാലയം ഇനിയും തീരുമാനമെടുക്കത്തതാണ് കാരണം. സുവ നിയമപ്രകാരം കുറ്റം ചുമത്തിയാല്‍ നാവികര്‍ക്ക് വധശിക്ഷവരെ ലഭിക്കാം. വധശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ നാവികര്‍ക്കുമേല്‍ ചുമത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ ഇറ്റലിക്ക് ഉറപ്പുകൊടുത്തിരുന്നു.

2012 ഫെബ്രുവരി 12ന് കൊല്ലം നീണ്ടകരയ്ക്കടുത്ത് കടലില്‍ മീന്‍ പിടിക്കാന്‍ പോയ ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരായ നാവികര്‍ പ്രകോപനമില്ലാതെ വെടിവെച്ചുകൊന്നു എന്നാണ് കേസ്.

Leave a Reply