728-pixel-x-90-2-learn
728-pixel-x-90
<< >>

കടലിന്‍റെ മക്കളേ… നന്ദി

കടലിന്റെ മക്കളോട് കേരളം കടപ്പെട്ടിരിക്കുന്നു. അവരുടെ കരളുറപ്പാണ് ഈ ദുരന്തത്തിന്റെ വ്യാപ്തി കുറയാൻ വലിയൊരു കാരണം. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മറ്റുള്ളവരെ മറന്നല്ല ഇത് പറയുന്നത്.

കടപ്പുറംകാർക്കു കിട്ടേണ്ട സുനാമി ഫണ്ടുപോലും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ അടിച്ചുമാറ്റിയവരാണല്ലോ നമ്മൾ പരിഷ്കാരികൾ. വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കരകാണാക്കടലില്‍ മുങ്ങിത്താഴുമ്പോള്‍, നാളെ ഉച്ചയ്ക്ക് ഊണിന് മീന്‍ കിട്ടില്ലല്ലോ എന്ന് ആശങ്കപ്പെട്ടവരും നമുക്കിടയില്‍ കാണും. പക്ഷേ,  മഹാപ്രളയത്തിനു നടുവിൽ മരണം കാത്തുകഴിഞ്ഞപ്പോൾ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആ കടപ്പുറത്തുകാർ വരേണ്ടിവന്നു. അവരുടെ ജോലി മാറ്റിവെച്ച്, അവരുടെ കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടാണ് നമ്മളെ രക്ഷിക്കാന്‍ അവര്‍ വന്നത്.  ഇനി പറയുന്ന രണ്ടു കാര്യങ്ങളും നമുക്കില്ല എന്നറിയാം.  എങ്കിലും പറയുകയാണ്. സ്മരണ വേണം, നന്ദിയും.
C G Pradeep

Leave a Reply