jio 800x100
jio 800x100
728-pixel-x-90
<< >>

കടരഹിത കമ്പനിയായി റിലയന്‍സ്,ജിയോ പ്ലാറ്റ്‌ഫോമിലൂടെ 1,15,693.95 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു.

2021 മാര്‍ച്ച് 31ഓടെ റിലയന്‍സിനെ കടരഹിത കമ്പനിയാക്കിമാറ്റുമെന്ന ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം  യാഥാര്‍ഥ്യമായി.

ലോകമാകെ കോവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന സമയത്ത് 58 ദിവസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്  1,68,818 കോടി രൂപ സമാഹരിച്ചു കൊണ്ടാണ് ചരിത്ര നേട്ടം കൈവരിച്ചത്.

ജിയോ പ്ലാറ്റ്‌ഫോംവഴി വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് 1,15,693.95 കോടി രൂപയും അവകാശ ഓഹരി വിഴി 53,124.20 കോടി രൂപയുമാണ് ഈകാലയളവില്‍ റിലയന്‍സ് സമാഹരിച്ചത്.

2020 മാര്‍ച്ച് 31ലെ കണക്കുപ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടം 1,61,035 കോടി രൂപയാണ്. ഇതുവരെയെത്തിയ നിക്ഷേപങ്ങളുടെ കണക്കുനോക്കിയാല്‍ ഇതോടെ  ഇതോടെ കമ്പനി കടത്തില്‍നിന്നുപൂര്‍ണമായി വിമുക്തമായതായികാണാം.

ഫേസ്ബുക്ക്, സില്‍വര്‍ലേയ്ക്ക്, വിസ്റ്റ ഇ്ക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ്  എന്നീ കമ്പനികളില്‍നിന്നായി ജിയോ പ്ലാറ്റ്‌ഫോം 1,15,693.95 കോടി രൂപയാണ് സമാഹരിച്ചത്.

ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ്  എന്നീ കമ്പനികളില്‍നിന്നായി ജിയോ പ്ലാറ്റ്‌ഫോം 1,15,693.95 കോടി രൂപയാണ് സമാഹരിച്ചത്. .രാജ്യത്തെതന്നെ ഏറ്റവുംവലിയ സ്വകാര്യ സ്ഥാപനമായ റിലയന്‍സിന്റെ 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ അറ്റാദായം 39,880 കോടി രൂപ(5.3 ബില്യണ്‍ ഡോളര്‍ ആണ്.

jio 22

INDIANEWS24 BUSINESS DESK

Leave a Reply