728-pixel-x-90-2-learn
728-pixel-x-90
<< >>

കടകം മറിഞ്ഞ കടകമ്പള്ളി

കഴിഞ്ഞ ദിവസം ക്ലിഫ് ഹൌസ് ഉപരോധം രസകരമായ രംഗങ്ങള്‍ക്ക് വേദിയായി. പ്രദേശവാസികളെ വഴി നടക്കാന്‍ അനുവദിക്കാതെ സമരം ചെയ്യുന്നതിനു നേതൃത്വം നല്‍കിയ  ഇടതു ജനാധിപത്യ നേതാക്കള്‍ക്കെതിരെ ഒരു മഹിളാ രത്നം വന്നു വഴക്കുണ്ടാക്കിയ വാര്‍ത്തയും അതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസത്തെ ചാനല്‍ വാര്‍ത്തകളിലെ മുഖ്യ ഇനം ആയിരുന്നു. ആ വീട്ടമ്മയുടെ വരവും എടുത്തടിച്ചുള്ള പ്രതികരണവും കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന കടകമ്പള്ളി സുരേന്ദ്രന്‍,സുരേന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.എന്നാല്‍ ,രണ്ടും കല്‍പ്പിച്ചു നാവാടി നിന്ന യുവതി ഉണ്ടോ അടങ്ങുന്നു.സ്കൂട്ടറിന്റെ സഹായത്തോടെ ഗജവടിവില്‍ നിന്ന യുവതി ചിന്നം വിളിക്ക് സമാനമായ ബഹളം. ബഹളത്തോട് ബഹളം.സി പി എമ്മിനെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചു തുടങ്ങിയതും ക്യാമറാ കണ്ണുകള്‍ സൂം ചെയിത് അങ്ങോട്ട്‌ ചെന്നതും സുരേന്ദ്രന്‍ പിള്ള ശ്രദ്ധിച്ചില്ല. പക്ഷെ,സി പി എം നേതാവ് കടകമ്പള്ളിക്ക് അപകടം മനസിലായി.അതുവരെ യുവതിയോട് സി പി എമ്മിന് വേണ്ടി തര്‍ക്കിച്ചു നിന്ന കടകമ്പള്ളി അസാമാന്യമായ മെയിവഴക്കത്തോടെ, കടകം മറിഞ്ഞ് പൊലീസിന് നേരെ തിരിഞ്ഞു.

ഞങ്ങള്‍ ഇവിടെ സമരം ചെയ്യാന്‍ വന്നു എന്നതിന്റെ പേരില്‍ ബാരിക്കേഡ് വച്ച് ഈ പാവങ്ങളുടെ വഴി മുടക്കാന്‍ നിങ്ങള്‍ക്ക് ആര് തന്നു അധികാരം????പറയടോ പൊലീസുകാരാ…അത് വരെ നേതാക്കളും ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കില്‍ വന്ന യുവതിയും തമ്മില്‍ ഉള്ള തര്‍ക്കം കണ്ട് രസിച്ചു നിന്ന എസ് ഐ യ്യും, സി ഐ യ്യും ഒക്കെ ഞെട്ടി.കടകമ്പള്ളി ഉണ്ടോ വിടുന്നു.മര്യാദക്ക് അവരെ കടത്തി വിടുന്നതാണ് നിങ്ങള്‍ക്ക് നല്ലത്.അദ്ദേഹം വീണ്ടും പറഞ്ഞു!!!!

എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന പോലീസിന്റെ ഭാവങ്ങള്‍ വരെയേ ചാനലുകള്‍ പ്രക്ഷേപണം ചെയിതൊള്ളു.http://www.youtube.com/watch?v=AT2gJ577yMk

Leave a Reply