728-pixel-x-90-2-learn
728-pixel-x-90
<< >>

കടകംപിള്ളിയുടെ ഗുരുവായൂര്‍ ദര്‍ശനം; ചെയ്തത് മന്ത്രിയുടെ ഉത്തരവാദിത്തമെന്ന് സി പി എം

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. വിഷയത്തില്‍ കൂടുതല്‍ വിവാദം വേണ്ടെന്നും ബി ജെ പിയുടെ മുതലെടുപ്പിന് അവസരം നല്‍കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിച്ചു.

ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നായിരുന്നു കടകംപള്ളി പാര്‍ട്ടി ആവശ്യപ്പെട്ടതിനുസരിച്ച് നല്‍കിയ വിശദീകരണം.ക്ഷേത്രാചാരങ്ങള്‍ പാലിക്കുകയാണ് ചെയ്തത്. ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമായിരുന്നു അന്നത്തെ പരിപാടികളുടെ വിജയം. പക്ഷേ ചിലര്‍ ഇത് വിവാദമാക്കിയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയുടെ വിശദീകരണം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ എന്തെങ്കിലും നടപടിയുണ്ടായാല്‍ അത് വലിയ വിവാദമാകുമെന്നായിരുന്നു പൊതുവിലയിരുത്തല്‍. ബി ജെ പിയും ആര്‍ എസ് എസും ഈ വിഷയം ചര്‍ച്ചയാക്കുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍ നടപടികളൊന്നും വേണ്ടെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു പാര്‍ട്ടി.

INDIANEWS24.COM T V P M

Leave a Reply